Wednesday, December 25, 2024

Top 5 This Week

Related Posts

സംഘ് പരിവാർ സംഘടനകൾക്ക് സൈനിക സ്‌കൂൾ നടത്തിപ്പിന് അനുമതി

സംഘ് പരിവാർ സംഘടനകളുടെ കീഴിൽ സൈനിക സ്‌കൂൾ നടത്തിപ്പിന് സർക്കാർ അംഗീകാരം. 2022 നും 2023നും ഇടയിൽ ആർ.എസ്എസി ന്റെയും മറ്റു ഹിന്ദുത്വ സംഘടനകളുടെയും ചുമതലയിലുളള 25 സ്‌കൂളുകൾ നടത്തുന്നതിന് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സൈനിക സ്‌കൂൾ സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ദ റിപ്പോർട്ടേഴ്‌സ് കളക്ടീവ് വിവരാവകാശ രേഖ പ്രകാരം പുറത്തുവിട്ട റിപ്പോർട്ട്്് ഞെട്ടിക്കുന്നതാണ്. രാജ്യത്തെ പുതിയ സൈനിക സ്‌കൂളുകളുടെ 62 ശതമാനവും സംഘ്പരിവാറിനു ലഭിച്ചുവെന്നാണ് റിപ്പോർട്ട്്്.

ധാരണാ പത്രം ഒപ്പുവച്ച 40 സ്‌കൂളുകളിൽ 25 എണ്ണവും സംഘ് പരിവാർ സംഘടനകൾക്ക് നേരിട്ട് നടത്തുന്നതാണ്. ഇതിൽ 11 എണ്ണം ബി.ജെ.പി നേതാക്കളുടെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതോ അല്ലെങ്കിൽ അവർ അധ്യക്ഷനായ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലോ ആണ് പ്രവർത്തിക്കുന്നത്. എട്ട് സ്‌കൂളുകൾ ആർഎസ്എസും അതിന്റെ അനുബന്ധ സംഘടനകളും നേരിട്ട് കൈകാര്യം ചെയ്യുന്നവയാണ്. ആറ് സ്‌കൂളുകൾക്ക് ഹിന്ദുത്വ സംഘടനകൾ, തീവ്ര വലതുപക്ഷ, ഹിന്ദു മത സംഘടനകളുമായോ അടുത്ത ബന്ധമുണ്ട്. ബാക്കി 15 എണ്ണം ഹിന്ദു മതത്തിൽപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളാണ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള ഫൗണ്ടേഷൻ നടത്തുന്ന സ്‌കൂളിനും അഫിലിയേഷൻ നൽകിയിട്ടുണ്ട്. ആർഎസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി, ആർഎസ്എസിന്റെ സാമൂഹിക സേവന വിഭാഗമായ രാഷ്ട്രീയ സേവാ ഭാരതി എന്നിവയൊക്കെയാണ് സ്‌കൂൾ നടത്തിപ്പുകാർ.
ക്രിസ്ത്യൻ , മുസ്‌ലിം സംഘടനകളോ മറ്റ് മതന്യൂനപക്ഷങ്ങളുടെയോ ഉടമസ്ഥതയിൽ ഉള്ള സ്‌കൂളുകളൊന്നും ഈ പട്ടികയിൽ ഇല്ലെന്ന് ശ്രദ്ധേയമാണ്.
2021ൽ, ആണ് ഇന്ത്യയിൽ സൈനിക് സ്‌കൂളുകൾ നടത്തുന്നതിന് സ്വകാര്യമേഖലക്ക് വാതിൽ തുറന്നത്. വാർഷിക ബജറ്റിൽ, ഇന്ത്യയിലുടനീളം 100 പുതിയ സൈനിക് സ്‌കൂളുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. പിപിപി മാതൃകയിൽ പൊതു-സ്വാകാര്യ പങ്കാളിത്തം രീതിയിലാണ് സ്‌കൂളുകൾ പ്രവർത്തിക്കുക. ഇത്തരം സ്‌കൂളുകൾക്ക് സർക്കാർ സാമ്പത്തിക സഹായവും നൽകും. ഒരു സ്‌കൂളിന് പ്രതിവർഷം ഒരു കോടി രൂപയിലേറെ സഹായം ലഭ്യമാകും

കേന്ദ്രസർക്കാറിൻറെ പുതിയ നയം പ്രഖ്യാപിക്കുംവരെ 33 സൈനിക് സ്‌കൂളുകളാണ് രാജ്യത്തുണ്ടായിരുന്നത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സൈനിക് സ്‌കൂൾ സൊസൈറ്റിയുടെ കീഴിലായിരുന്നു ഇവ പ്രവർത്തിച്ചിരുന്നത്. സംഘ് പരിവാർ സംഘടനകളുടെ നിയന്ത്രണത്തിൽ സൈനിക പരിശീലനത്തിനു വഴിയൊരുങ്ങുന്നത് ദേശീയ സുരക്ഷതന്നെ അപകടത്തിലാക്കും വിധം ദുരുപയോഗത്തിനു സാധ്യതയുണ്ടെന്ന് ആക്ഷേപമുണ്ട്്്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles