Monday, January 27, 2025

Top 5 This Week

Related Posts

ശബരിമല കർമ്മ സമിതി പ്രവർത്തകരെ വെറുതെ വിട്ടു

വണ്ടിപ്പെരിയാർ : ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് കേസിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി. സന്തോഷ്‌കുമാർ അടക്കമുള്ള 17 പ്രതികളെ കോടതി കുറ്റക്കാരല്ലെന്നു കണ്ട്‌ വെറുതെ വിട്ടു. വണ്ടിപ്പെരിയാർ വള്ളക്കടവ് പുല്ലുമേട് വഴി സ്ത്രീകളെ കയറ്റിവിടുന്നത് തടഞ്ഞുവെന്ന് കാണിച്ച് പീരുമേട് പോലീസ് ചാർജ് ചെയ്ത കേസിലാണ് പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്‌ത്രേട്ട് കോടതി വെറുതെ വിട്ടത്.

ബി.ജെ.പി. ഇടുക്കി ജില്ല വൈസ് പ്രസിഡണ്ട് സി. സന്തോഷ് കുമാറിനു പുറമെ രാഷ്ട്രീയ സ്വയം സേവക സംഘം പീരുമേട് ഖണ്ഡ് കാര്യവാഹക് ഉദയകുമാർ, പി. ഭുവനചന്ദ്രൻ, എന്നിവരടങ്ങുന്ന 17 പേരെയാണ് കോടതി വെറുതെ വിട്ടത്
പ്രതികൾക്കായി അഭിഭാഷകൻ കെ.വിജയൻ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles