മുവാറ്റുപുഴ: : മൂവാറ്റുപുഴ മികച്ച സാംസ്‌കാരിക കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ഐ.എ.എസ് അഭിപ്രായപ്പെട്ടു. പൊതു പ്രവർത്തകനും മുൻകാല സർവീസ്സംഘടനാ നേതാവുമായ പി. എസ്.എ.ലത്തിഫ്‌ന്റെ രാപ്പാടി ജന്മങ്ങൾ’ എന്ന പുതിയ കവിതാ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള ആസ്ഥാനങ്ങളിൽ നിന്നു വിട്ടുമാറി പുതിയസാംസ്‌കാരിക കേന്ദ്രങ്ങൾ രൂപപ്പെട്ടു വരുന്നുണ്ട്. അത്തരത്തിൽ പുതിയ ഒരു കേന്ദ്രമാണു മുവാറ്റുപുഴ എന്ന് അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക പ്രവർത്തനങ്ങൾക്കു മുവാററു പുഴയിൽ കൂടുതലായി ഇടം ലഭിച്ചുവരുന്നത് ഭാഷയിലും സാഹിത്യത്തിലും താത്പര്യമുള്ള
വരുടെ സജീവസാന്നിധ്യത്തിലൂടെയും ഇടപ്പെടലുകളിലൂടെയുമാണെന്ന് അദ്ദേഹം പറഞ്ഞു.
പുസ്തകം കോട്ടയംബസേലിയസ് കോളജ് മലയാളം വിഭാഗം അധ്യാപിക ഡോ.സെൽവി സേവ്യർ ഏറ്റുവാങ്ങി.
സിറ്റിസൺസ് ഡയസിന്റെ ആഭിമുഖ്യത്തിൽ നിർമല എച്ച്. എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ഗാന്ധിചിന്തകൻ
പ്രൊഫ.ഡോ.എം.പി.മത്തായി അദ്ധ്യക്ഷനായി.
എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ടി.എസ്.ജോയി ഗ്രന്ഥാവലോകനം നടത്തി. ഡോ.ഫാദർ ആൻറണി പുത്തൻകുളം,സുരേഷ് കീഴില്ലം,പി.എസ്.എ ലത്തീഫ്, അഡ്വ.എൻ.രമേശ്,അസീസ് പാണ്ടിയാരപ്പിള്ളിൽ, കെ.പി.ഗോവിന്ദൻ, ദീപ്ത രാജേഷ് എന്നിവർ സംസാരിച്ചു.
സാമൂഹ്യ- സ്ാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പുസ്തക പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.