Thursday, January 9, 2025

Top 5 This Week

Related Posts

കുറ്റപത്രം : ബലാത്സംഗം, വധശ്രമം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഭാവിയെന്ത് ?

എൽദോസ് കുന്നപ്പിളളിയുടെ രാഷ്ട്രീയ ഭാവി ഇരുളടയുന്നതാണ് ലൈംഗികാതിക്രമ കേസും, വഴിവിട്ട് ബന്ധവും

പെരുമ്പൂവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗം,വധശ്രമം അടക്കം കുറ്റങ്ങൾ ചുമത്തി ജില്ലാ ക്രൈംബ്രാഞ്ച്് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എൽദോസ് കുന്നപ്പിള്ളിയടോപ്പം റനീഷ , സിപ്പി നൂറുദ്ദീൻ എന്നിവരും പ്രതി പട്ടികയിലുണ്ട്. അടിമലത്തുറ, തൃക്കാക്കര, കുന്നത്തുനാട് എന്നിവിടങ്ങളിൽവച്ച് ബലാത്സംഗം . കോവളത്ത് വച്ച് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പ്രധാന കുറ്റം.

2022 ജൂലൈ 4നാണ് കേസിനാസ്പദമായ സംഭവം. അടിമലത്തുറയിലെ റിസോർട്ടിൽ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് വെച്ച് യുവതിയെ തളളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. അഞ്ച് വർഷമായി യുവതിയുമായി എൽദോസ് കുന്നപ്പിളള്ിക്ക് ബന്ധം ഉണ്ടെന്നും പറയുന്നു.

2022 സെപ്റ്റംബർ 28-നാണ് പെരുമ്പാവൂർ എം.എൽ.എ. എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട സ്വദേശിനി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു കൊണ്ടുപോയി. വഴി വീണ്ടും ഉപദ്രവിച്ചുവെന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പരാതി
കോവളം പോലീസാണ് കേസ് ്അന്വെഷിച്ചത്. രാതി പിൻവലിച്ചാൽ 30 ലക്ഷംരൂപ നൽകാമെന്ന് എം.എൽ.എ. വാഗ്ധാനം ചെയ്തിരുന്നുവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

കേസിൽ ജി്ല്ലാ അഡീഷനൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് എൽദോസ് കുന്നപ്പിളളിക്ക് ആശ്വാസമായത്. കേസിൽ ഒരു തരത്തിലുമുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.്. സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‌പോർട്ടും കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചാണ് ജാമ്യം അനുവദിച്ചത്. പിആർ ഏജൻസി ജീവനക്കാരിയാണ് യുവതി എന്ന നിലയിലാണ് യുവതിയെ പരിചയപ്പെട്ടതെന്നും പിന്നീട്് തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചശേഷം പണം ആവശ്യപ്പെടുകയും അതു നിരസിച്ചപ്പോൾ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കുകയുമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ എൽദോസ് വാദിച്ചത്. ഈ ജാമ്യം ചോദ്യം ചെയ്ത് സർക്കാരും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും
അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പീഡനം നടന്നെന്ന് വ്യക്തമായെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാനുള്ള ഹരജി സമർപ്പിച്ചത്. ഈ വാദങ്ങൾ തള്ളിയ കോടതി, പരസ്പരസമ്മതത്തോടെയുള്ള ബന്ധമെന്ന തരത്തിലുള്ള വെളിപ്പെടുത്തൽ പരാതിക്കാരി നടത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

സ്ത്രീപീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ 2022 ഒക്ടോബറിൽതന്നെ എൽദോസ് കുന്നപ്പിള്ളിയെ പാർട്ടി പദവികളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ആറുമാസത്തേക്ക് കെപിസിസി സസ്‌പെൻഡ് ചെയ്തു.
കെപിസിസി അംഗം എന്ന നിലയിൽ കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കിയാണ് നടപടി. ആറു മാസക്കാലം നിരീക്ഷണ കാലയളവ് ആയിരിക്കും. തുടർനടപടി പിന്നീട് തീരുമാനിക്കുമെന്നാണ് അന്ന്് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രസ്താവിച്ചത്. ആറ് മാസം പിന്നി്ട്ടതോടെ തുടർനടപടി ഉ്ണ്ടായില്ലെന്നു മാത്രമല്ല. ഇദ്ദേഹം വീണ്ടും പാർട്ടി പരിപാടിയിൽ സജീവമായി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞടുപ്പിൽ ഇടുക്കി പാർലമൈന്റ് മണ്ഡലത്തിൽ യു.ഡി.എഫിന്റെ പ്രചാരണ ചുമതയും വഹിച്ചു.

ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചതോടെ വീണ്ടും എൽദോസിനെതിരെ നടപടി എടുക്കുമോയെന്ന് വ്യക്തമല്ല. എംഎൽഎ സ്ഥാനത്തിനു നിയമപരമായ ഭീഷണി ഇല്ലെങ്കിലും ധാർമികവും സദാചാരപരവുമായി അദ്ദേഹം പാർട്ടിയിൽ തുടരുന്നത് കോൺഗ്രസ്സിനും യു.ഡി.എഫിനും തലവേദനയാകും. കുറ്റപത്രം സമർപ്പിച്ചതോടെ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്് ഇടതുപക്ഷം ശക്തമായി രംഗത്തുവരുമെന്നാണ് വിവരം.
ഏതായാലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രണ്ടു തവണ പെരുമ്പാവൂർ എംഎൽഎ എന്നീ നിലകളിൽ തിളങ്ങിയ എൽദോസ് കുന്നപ്പിളളിയുടെ രാഷ്ട്രീയ ഭാവി ഇരുളടയുന്നതാണ് ലൈംഗികാതിക്രമ കേസും, വഴിവിട്ട് ബന്ധവും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles