Monday, January 27, 2025

Top 5 This Week

Related Posts

പീഡന പരാതിയിൽ സത്യമില്ലെന്ന് നിവിൻ പോളി ; ആരോപണത്തിനുപിന്നിൽ ഗൂഡാലോചന

‘ആരോപണം സത്യമല്ലെന്ന് തെളിയിക്കും. എൻറെ കൈയ്യിൽ തെളിവില്ല. പക്ഷെ, ഇവിടെ എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും വരാം’

കൊച്ചി : പീഡന പരാതിയിൽ സത്യമില്ലെന്നു നടൻ നിവിൻ പോളി. അപകീർത്തിപ്പെടുത്താൻ കരുതിക്കൂട്ടിയുള്ള ശ്രമാണ് നടക്കുന്നത്. ്മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും നിവിൻപോളി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരിയായ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്റെ കുടുംബത്തിന് എന്നെ അറിയാം. ആദ്യം അമ്മയെ ആണ് വിളിച്ചത്. പേടിക്കേണ്ടതില്ലെന്ന് അമ്മ പറഞ്ഞു. സത്യം തെളിയിക്കാൻ അവസാനം വരെ പോരാടും.
നമുക്ക് കുടുംബം ഉള്ളതല്ലേ. എൻറെ ഭാഗത്ത് ന്യായമുണ്ട്. ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട്. ഓടി ഒളിക്കേണ്ട കാര്യമില്ല. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപരമായി നേരിടും. എത്ര നാളാണെന്ന് അറിയില്ല. ഏതറ്റം വരെയും പോരാടും. ആരോപണം സത്യമല്ലെന്ന് തെളിയിക്കും. എൻറെ കൈയ്യിൽ തെളിവില്ല. പക്ഷെ, ഇവിടെ എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും വരാം. അവർക്ക് വേണ്ടി കൂടെയാണ് സംസാരിക്കുന്നത്. പ്രതികരിച്ചില്ലെങ്കിൽ നീണ്ടു നീണ്ടു പോകും. ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ്’, നിവിൻ പോളി പറഞ്ഞു. ‘എനിക്ക് വേണ്ടി സംസാരിക്കാൻ വേണ്ടി ഞാനല്ലേയുള്ളൂ. നാളെ സത്യം തെളിഞ്ഞാൽ നിങ്ങൾ എന്റെ കൂടെ നിൽക്കണം. ഒരു മാസം മുമ്പ് സമാനമായ പരാതിയിൽ പൊലീസ് വിളിച്ചിരുന്നു. എനിക്കറിയില്ലെന്നാണ് പറഞ്ഞത്. വ്യാജ കേസ് ആണെന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയാണ് ചെയ്തത്. പരാതിക്കാരി പബ്ലിസിറ്റി വേണ്ടി ചെയ്തതാവാം എന്നാണ് പൊലീസുകാരൻ പറഞ്ഞത്. പിന്നീട് നിയമോപദേശം തേടിയപ്പോഴും സമാനമായ മറുപടിയാണ് ലഭിച്ചതെന്നും’, നിവിൻ പോളി പറഞ്ഞു.

പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. പുതിയ പരാതിയുടെ ഉള്ളടക്കം അറിയില്ല. അന്ന് നേരിട്ട് ഹാജരാകാം എന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് പൊലീസ് അറിയിക്കുകയായിരുന്നുവെന്നും നടൻ പറഞ്ഞു.

ആരോപണ വിധേയരായ ആറ് പേരിൽ ഒരാളെ അറിയാം. മലയാളം സിനിമയിൽ ഫണ്ട് ചെയ്യുന്നയാളാണ്. താനും മേടിച്ചിട്ടുണ്ട്. ആ ബന്ധം മാത്രമെയുള്ളൂ. ഒന്നാം പ്രതിയെയോ ബാക്കിയുള്ളവരെയോ അറിയില്ല.

നിർമാതാവിനെ ദുബായ് മാളിൽവെച്ച് കണ്ടിട്ടുണ്ട്. റാഫേൽ എന്ന സുഹൃത്തിനെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. സിനിമയുടെ കാര്യം പറഞ്ഞ് പിരിഞ്ഞു. മറ്റൊരിടത്തുംവെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല. അന്വേഷണത്തെ ബഹുമാനിക്കുന്നു.

അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നേരത്തെ നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles