ഹൈദരാബാദ് : വ്യവസായിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു (87) നിര്യാചനായി. ഉയർന്ന രക്തസമ്മർദ്ദവും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ഹൈദരാബാദിലെ നാനക്രംഗുഡയിലെ സ്റ്റാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെ 4:50ന് മരണം സംഭവിക്കുകയായിരുന്നു. ഇ ടിവി, ഈ നാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമകൂടിയാണ് റാമോജി റാവു. നാല് ഫിലിംഫെയർ അവാർഡും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. 2016ന് രാജ്യം പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. റാമോജി ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ മാർഗദർസി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി, രാമദേവി പബ്ലിക് സ്കൂൾ, പ്രിയ ഫുഡ്സ്, ഉഷാകിരൻ മൂവീസ്, റാമോജി ഫിലിം സിറ്റി എന്നിവ ഉൾപ്പെടുന്നു. ഹൈദരാബാദിലെ വിജയവാഡയിൽ ഹയാത്നഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സിറ്റി ലോക പ്രശ്സ്തമാണ്. ഏകദേശം 2000 ഏക്കർ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്ന സ്റ്റുഡിയോ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
1983ൽ സ്ഥാപിച്ച ഉഷാകിരൻ മൂവീസിൻറെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ റാവു നിർമിച്ചിട്ടുണ്ട്. ,ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി 80 ഓളം ചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 1984ൽ നിർമിച്ച റൊമാൻറിക് ചിത്രമായ ശ്രീവാരിക്കി പ്രേമലേഖയിലൂടെയാണ് റാമോജി റാവു സിനിമാനിർമാണ രംഗത്തേക്ക് കടക്കുന്നത്. മയൂരി, പ്രതിഘാതന, മൗന പോരാട്ടം, മനസു മമത, ചിത്രം, നുവ്വേ കാവലി തുടങ്ങി നിരവധി ക്ലാസിക്കുകൾ നിർമ്മിച്ചു.2015ൽ പുറത്തിറങ്ങിയ ദഗുഡുമൂത്ത ദണ്ഡാകോർ ആണ് റാവു അവസാനമായി നിർമിച്ച ചിത്രം.