Friday, November 1, 2024

Top 5 This Week

Related Posts

സിപിഎം രാജ്യസഭാ സീറ്റ് ഘടക കക്ഷികൾക്ക് വിട്ടു നല്കി ;മുന്നണി പൊളിയാതിരിക്കാനാണ് അസാധാരണ തീരുമാനം

ഘടക കക്ഷികളുടെ സമ്മർദ്ദത്തിനു വഴങ്ങി സിപിഎം രാജ്യസഭാ സീറ്റ് വേണ്ടെന്നുവച്ചു. വിജയ സാധ്യതയുളള രണ്ട് സീറ്റിൽ സിപിഐയും കേരള കോൺഗ്രസ് എമ്മും അവരുടെ സീറ്റിൽ ഉറച്ചുനിന്നതോടെയാണ് സിപിഎമ്മിനു വിട്ടുവീഴ്ച ചെയ്യേണ്ടിവന്നത്. ഇന്ന് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് രാജ്യസഭാസീറ്റ് തർക്കത്തിൽ അന്തിമ തീരുമാനടുത്തത്.സിപിഐ എമ്മിന് ഒറ്റയ്ക്ക് തന്നെ ഒരു സീറ്റിൽ വിജയിക്കാൻ കഴിയുമെങ്കിലും മുന്നണിയുടെ പ്രസക്തി ഉയർത്തിപ്പിടിച്ച് കൊണ്ട് സിപിഐ എം സീറ്റ് ആവശ്യപ്പെട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു

ഘടകകക്ഷികൾ നല്ലത് പോലെ സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎം അതിൻറെ നിലവാരം ഉയർത്തി കാണിക്കുന്നു. എല്ലാവരും കയ്യടിച്ചാണ് തീരുമാനം അംഗീകരിച്ചത്. ഒരു പാർട്ടിയുടെ താല്പര്യം മാത്രം അനുസരിച്ചായിരുന്നില്ല തീരുമാനം. ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന പാർട്ടിയല്ല സി.പി.എമ്മെന്നും ഇ.പി ജയരാജൻ പറഞ്ഞു.

രാജ്യസഭയിലും ലോക്സഭയിലും ഓരോ അംഗങ്ങളുള്ള പാർട്ടിയായാണ് കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് എത്തിയത്. ഇവ ഇല്ലാതാവുന്ന സാഹചര്യം ഉഭയകക്ഷി ചർച്ചയിൽ ജോസ് കെ മാണി ഉന്നയിച്ചിരുന്നു. 2000-ത്തിൽ ഘടകകക്ഷിയായ ആർഎസ്പിക്ക് ഇതുപോലെ രാജ്യസഭാസീറ്റ് നൽകിയിരുന്നുവെന്നും ജയരാജൻ വിശദീകരിച്ചു.
ജൂലൈ ഒന്നിന് മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിയുന്നത്. സിപിഐ എമ്മിന്റെ എളമരം കരീമും സിപിഐയുടെ ബിനോയ് വിശ്വവും കേരള കോൺഗ്രസിൻറെ ജോസ് കെമാണിയുമാണ് ഒഴിയുന്നത്. എന്നാൽ എംഎൽഎ മാരുടെ അംഗബലമനുസരിച്ച് ഇടതുമുന്നണിക്ക് രണ്ടു പേരെയാണ് വിജയിപ്പിക്കാനാവുക.

കേരള കോൺഗ്രസ് എം ലീഡൽ ജോസ് കെ മാണിയും, സിപിഐ സീറ്റിൽ വി.പി. സുനീറും മത്സരിക്കും. സിപിഐ അസി. സെക്രട്ടറിയാണ് വി.പി. സൂനീർ. നേരത്തെ പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles