Friday, December 27, 2024

Top 5 This Week

Related Posts

നേര്യമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ മരം വീണ് ഗൃഹനാഥൻ മരിച്ചു

നേര്യമംഗലത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരം വീണ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തങ്കമണി പാണ്ടിപ്പാറ സ്വദേശി കുപ്പമലയിൽ ജോസഫാണ് (64) ആണ് മരിച്ചത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ വല്ലാഞ്ചിറയിലാണ് സംഭവം. കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീഴുകയായിരുന്നു.

ജോസഫിന്റെ മകൾ അഞ്ചു മോൾ , മരുമകൻ പാലമലയിൽ, ജോബി എന്നിവർ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും, ജോസഫിന്റെ ഭാര്യ അന്നക്കുട്ടിയെ നേര്യമംഗലത്ത് ആശുപത്രിയിലും ചികിത്സയിലാണ്. മരം വീണ് കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. അഗ്നി രക്ഷാ സേനയെത്തിയാണ് കാറിനുള്ളിൽ ഉള്ളവരെ പുറത്തെത്തിച്ചത്. കേരളത്തിൽ ശക്തമായ മഴയാണ് പെയ്യുന്നത്. പല ജില്ലകളിലും കാറ്റിലും മഴയിലും കനത്ത നാശം ഉണ്ട്്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles