രാഹുൽ വയനാട്ടിൽ പത്രിക നല്കി
വയനാട് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് ഗംഭീര വരവേല്പ്. സഹോദരി പ്രിയങ്കയ്ക്കു ഒപ്പം പ്രത്യേക വിമാനത്തിലെത്തിയ രാഹുൽ പ്രവർത്തകർക്കുമൊപ്പം റോഡ് ഷോയോടുകൂടി എത്തിയാണ് ് ജില്ലാ കലക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചത്.
് മൂപ്പൈനാട് തലയ്ക്കൽ ഗ്രൗണ്ടിലിറങ്ങിയ രാഹുൽ ഗാന്ധിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ,പ്രതിപക്ഷ തോവ് വി.ഡി. സതീശൻ, എംഎം.ഹസ്സൻ, പി,കെ, കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ സ്വീകരിക്കാനെത്തിയിരുന്നു.
വയനാട്ടിലെ പാർലമെന്റംഗമാകുക എന്നത് വലിയ ബഹുമതിയായാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി താൻ എപ്പോഴും വയനാട്ടുകാർക്കൊപ്പമുണ്ടാകും.
‘വയനാട്ടിൽ എത്തിയതിൽ വളരെയധികം സന്തോഷമുണ്ട്. അഞ്ച് വർഷം മുമ്പ് ഞാനിവിടെ വന്നപ്പോൾ പുതിയ ഒരാളായിരുന്നു. ഇവിടെ സ്ഥാനാർത്ഥിയായി, നിങ്ങളെന്നെ പാർലമെന്റ് അംഗമായി തിരഞ്ഞെടുത്തു, നിങ്ങളുടെ കുടുംബാംഗമാക്കി. ജാതിമതഭേദമന്യേ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരോ വയനാട്ടുകാരനും അവരുടെ സ്നേഹം നൽകി എന്നെ അവരുടെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. ഇതെന്റെ ഹൃദയത്തിൽ തൊട്ട വാക്കുകളാണ്’- രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട്ടിൽ ഓരോ വീട്ടിലും തനിക്ക് സഹോദിമാരും അമ്മമാരും അച്ഛന്മാരുമുണ്ട്. വയനാട്ടിലെ ജനങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിനെല്ലാം പരിഹാരത്തിന് വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടത്തിൽ മുന്നിൽ താനുമുണ്ടാകും. കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി വയനാട്ടുകാരെ സ്നേഹിക്കുന്നു. നിങ്ങളുടെ പാർലമെന്റംഗമാകുക എന്നത് ഏറ്റവും വലിയ ബഹുമതിയാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലം നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. എല്ലാ ജനങ്ങളോടും നന്ദിപറയുകയാണ്. രാഹുൽ ഗാന്ധിക്കുവേണണ്ടി മൂ്ന്നു സെറ്റ് പത്രികയാണ് ല്കിയത്.