Monday, January 27, 2025

Top 5 This Week

Related Posts

ഭരണഘടനയെ തൊട്ടുകളിക്കരുതെന്ന മുന്നറിയിപ്പാണ് ജനം നല്കിയത് : രാഹുൽ ഗാന്ധി

വയനാട്ടിലെയോ, റായ്ബറേലിയിലെയോ പാരർലമെന്റ് അംഗത്വം നിലനിർത്തണമെന്ന കാര്യത്തിൽ ധർമ സങ്കടമുണ്ട്

വയനാട് : ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നത്. ഇന്ത്യയുടെ പാരമ്പര്യം, ഭാഷ , വൈവിധ്യങ്ങൾ എല്ലാം സംരക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പില് ഭരണഘടനയെ തൊട്ടുകളിക്കരുതെന്ന് മുന്നറിയിപ്പാണ് ജനം നൽകിയത്. പ്രധാന മന്ത്രിക്കും, അമിത്ഷാക്കും തെറ്റിദ്ധാരയുണ്ടായിരുന്നു. രാഷ്ട്രീയ അധികാരം ഉളളതുകൊണ്ട് ഇ.ഡി. സിബിഐ. ഇൻകം ടാക്‌സ് കൈയിലുള്ളതിനാൽ എന്തും ചെയ്യാമെന്നും, ആജ്ഞാപിക്കാം, നിർദേശിക്കാമെന്നായിരുന്നു ധാരണ. എന്നാൽ, ജനങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അവർ കാണിച്ചുകൊടുത്തു. മലപ്പുറം എടവണ്ണയിലും കല്പറ്റയിലും നൽകി സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെറുപ്പിനെ സ്‌നേഹംകൊണ്ടും ധാർഷ്ട്യത്തെ വിനയെകൊണ്ടും ജനം പരാജയപ്പെടുത്തി. ബിജെപി അയോധ്യയിൽ പരാജയപ്പെട്ടു. അയോധ്യയിലെ ജനം വെറുപ്പിനെ അംഗീകരിക്കുന്നില്ലെന്ന് സന്ദേശമാണ് നൽകിയത്.മോദി സർക്കാർ സമ്പൂർണമല്ല. കഠിന അടിയാണ് ബിജെപിക്ക് കിട്ടിയത്. സമീപനം മാറ്റണമെന്ന് നരേന്ദമോദിക്ക് കൃത്യമായ സൂചനയാണ് ഫലം.
തെരഞ്ഞെടുപ്പിന് മുമ്പ് ഭരണഘടന മാറ്റുമെന്നാണ് ബി.ജെ.പി പറഞ്ഞിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം മോദി ഭരണഘനക്ക് മുന്നിൽ വണങ്ങുന്ന കാഴ്ചയാണ് കണ്ടത്.

ഞാൻ പ്രധാന മന്ത്രിയെപോലെ ദൈവിക മനുഷ്യനല്ല, സാധാരണ മനുഷ്യനാണ്. നരേന്ദ്ര മോദി പറയുന്നത് താൻ ഒരു തീരുമാനവും എടുക്കുന്നില്ല, പരമാത്മാവാണ് എല്ലാം തീരുമാനവുമെടുക്കുന്നത് എന്നാണ്. മോദിജി പറയുന്ന പരമാത്മാവ് അംബാനിക്കും അഥാനിക്കും വേണ്ടി വിചിത്രമായ തീരുമാനമാണ് എടുക്കുന്നത്. ആദ്യം മുംബൈ വിമാനത്താവളം അഥാനിക്ക് കൊടുപ്പിച്ചു. പിന്നീട് ലഖ്‌നൗ വിമാനത്താവളം അടക്കം ഏഴ് വിമാനത്താവളം കൊടുത്തു. പവർ പാന്റ്്, അഗ്നിവീർ പദ്ധതി ഇങ്ങനെ അഥാനിക്ക് കൊടുക്കുന്നു. കൗതുകകരമായ ഒരു ദൈവമാണ് മോദിയുടേത്. പാവപ്പെട്ട ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാൻ എന്തുകൊണ്ടാണ് മോദിയുടെ ദൈവം നിർദേശിക്കാത്തത്.

എനിക്ക് അങ്ങനെ ഒരു സൗഭാഗ്യമില്ല, എന്റെ ദൈവം രാജ്യത്തെ ജനമാണ്. വയനാട്ടിലെ ജനമാണ്. ഞാൻ എന്ത് ചെയ്യണമെന്ന് ജനത്തോട് ചോദിക്കും. ജനം പറയുന്നത് ചെയ്യും. അതാണ് താൻ ധർമ്മ സങ്കടത്തിലാകുന്നത്. വയനാട്ടിലെയോ, റായ്ബറേലിയിലെയോ പാരർലമെന്റ് അംഗത്വം നിലനിർത്തണമോയെന്നതാണ് ധർമ സങ്കടം.എന്നാൽ ഇരുമണ്ഡലത്തിലെയും ജനങ്ങൾക്ക് സന്തോഷമുണ്ടാകുന്ന തീരുമാനമാണ് എടുക്കുകയെന്നും വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു.
ഭരണഘടന കൈയിലേന്തിയായിരുന്നു ഇരു കേന്ദ്രങ്ങളിലും രാഹുൽ ഗാന്ധിയുടെ പ്രസംഗം. യോഗത്തിൽ കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സുധാകരൻ, രമേശ് ചെന്നിത്തല, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles