Home NEWS INDIA പാർലമെന്റിനെ പ്രകമ്പനം കൊള്ളിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗം ; ഭരണകക്ഷിയുടെ പ്രതിരോധവും പൊളിഞ്ഞു

പാർലമെന്റിനെ പ്രകമ്പനം കൊള്ളിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗം ; ഭരണകക്ഷിയുടെ പ്രതിരോധവും പൊളിഞ്ഞു

ന്യൂഡൽഹി: പാർലമെന്റിനെ പ്രകമ്പനം കൊള്ളിച്ച്് രാഹുൽ ഗാന്ധിയുടെ പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള ചർച്ചയിൽ രാഹുൽ തന്റെ ‘പാർലമെന്ററി ചരിത്രത്തിലെ ഏറ്റവും തിളങ്ങിയ ദിനമായിരുന്നു തിങ്കളാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി. അഭ്യന്തര മ്ന്ത്രി അമിത്ഷാ, രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങ്്, അടക്കം മന്ത്രിമാരും, ഭരണകക്ഷിയംഗങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ കത്തിക്കയറിയ രാഹുൽ ഗാന്ധിയുടെ ഓരോ വാക്കും ഭരണകക്ഷിയെ പൊള്ളിക്കുന്നതായിരുന്നു.

മണിപ്പൂർ- കാശ്മീർ പ്രശ്‌നവും ,അഗ്നീവീർ പദ്ധതി- വിലക്കയറ്റം, നീറ്റ് പരീക്ഷ ക്രമക്കേട്്്, കർഷക പ്രശ്‌നം എന്നിങ്ങനെ സമഗ്രവും സങ്കീർണവുമായിരുന്നു പ്രസംഗം. നോട്ട് നിരോധനം അടക്കം പ്രധാന മന്ത്രിക്കുനേരെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസമേറെയും. രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും വിശദീകരിച്ചു. ഹിന്ദുക്കളുടെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസംഗത്തിനിടെ ആദ്യം ഭരണഘടനയുടെ പതിപ്പ് ഉയർത്തിക്കാട്ടിയ രാഹുൽ, പിന്നീട് പരമ ശിവന്റെയും ഗുരുനാനാക്കിന്റെയും ചിത്രങ്ങളും ഉയർത്തിക്കാട്ടി. പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ പ്രസംഗം ബിജെപിയെ ചൊടിപ്പിച്ചു. മറുപടിയായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല, ബിജെപിയും ആർഎസ്എസും ഹിന്ദുക്കളെ പ്രതിനീധീകരിക്കുന്നില്ല. ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നമെന്നു പറഞ്ഞു.

അയോധ്യയിൽ മത്സരിക്കാൻ മോദി നീക്കംനടത്തിയിരുന്നുവെന്ന ആരോപണവും രാഹുൽ ഉയർത്തി. ഇതിനായി സർവേ നടത്തുകയും ചെയ്തു. എന്നാൽ, മത്സരിക്കരുതെന്നായിരുന്നു സർവേക്കാരുടെ ഉപദേശം. അയോധ്യക്കാരുടെ മനസിൽ മോദിയെ ഭയമാണ്. അയോധ്യ ബി.ജെ.പിക്ക് കൃത്യമായ സന്ദേശം നൽകി. ആ സന്ദേശമാണ് തനിക്ക് അരികിൽ ഇരിക്കുന്നതെന്നും എസ്.പിയുടെ അവധേശ് പ്രസാദിന്റെ ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയും അംബാനിയുമുണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല.

മണിപ്പൂർ സംഘർഷവും രാഹുൽ വീണ്ടും ഉയർത്തി. മണിപ്പൂരിൽ നിരന്തരം ആക്രമണം നടന്നിട്ടും മോദി അവിടെ പോയില്ല. ബി.ജെ.പി മണിപ്പൂരിലെ ആഭ്യന്തര യുദ്ധത്തിലേക്കു തള്ളിയിട്ടു. മോദിക്കും അമിത് ഷായ്ക്കും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ല. സംസ്ഥാനം പോലുമല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
അഗ്നിവീറുകളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ്. അഗ്നിവീർ സേനയുടെ പദ്ധതിയല്ല, പ്രധാനമന്ത്രിയുടെ പദ്ധതിയാണ്. പദ്ധതിയുടെ പേരിൽ സൈന്യത്തിൽ ഭിന്നിപ്പുണ്ടാക്കി.
നീറ്റിൽ വലിയ അഴിമതി നടക്കുന്നു. സമ്പന്നരുടെ മക്കൾക്ക് മാത്രം പഠിക്കാൻ പറ്റുന്ന അവസ്ഥയായി മാറി. പ്രൊഫഷണൽ പരീക്ഷയായ നീറ്റിനെ വാണിജ്യ പരീക്ഷയാക്കി. യോഗ്യതയുടെ അടിസ്ഥാനത്തിലല്ല പരീക്ഷകൾ നടത്തുന്നത്. വിദ്യാർഥികൾക്ക് പരീക്ഷയുള്ള വിശ്വാസം നഷ്ടപ്പെട്ടു. കഴിഞ്ഞ ഏഴ് വർഷത്തുനുള്ളിൽ 70 പരീക്ഷകളുടെ ചോദ്യം ചോർന്നു. 700 കർഷകർ രക്തസാക്ഷികളായി. താങ്ങുവില കർഷകർക്ക് മോദി സർക്കാർ നൽകുന്നില്ല. പ്രതിഷേധിച്ച കർഷകരെ തീവ്രവാദികളായി. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നു പറഞ്ഞത് മോദിയാണ്. ദൈവം നേരത്തെ സന്ദേശം നൽകിയപ്പോൾ മോദി നോട്ടുനിരോധനം നടപ്പാക്കിയെന്നും രാഹുൽ പരിഹസിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കും പ്രതിപക്ഷ നേതാവിന്റെ വക പരിഹാസം ലഭിച്ചു. തനിക്ക് കൈ തന്നപ്പോൾ നിവർന്നുനിന്ന സ്പീക്കർ നരേന്ദ്ര മോദിക്ക് കൈകൊടുത്തപ്പോൾ തലകുനിച്ചു എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. പാർലമെന്റിൽ എല്ലാവരുടെയും മുകളിലാണ് സ്പീക്കർ എന്നും രാഹുൽ ഓർമിച്ചു.

രാഹുൽ ഗാന്ധിയുടെ പ്രസംഗം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here