ഇന്ത്യ മുന്നണിയെ മുന്നേറ്റത്തിലേക്ക് നയിച്ച രാഹുൽ ഗാന്ധി വയനാട്ടിലും, റായ്ബറേലിയിലും ചരിത്ര വിജയത്തിലേക്ക് നീങ്ങുന്നു. അമേഠിയിൽ സ്മൃതി ഇറാനിയും പിന്നിൽ. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് മൂന്നര ലക്ഷം കടന്നു. ഇടതുമുന്നണി സ്ഥാനാർഥി ആനി രാജ വളരെ പിന്നിലാണ്. വയനാട്ടിൽ ഇതുവരെ എണ്ണിയ വോട്ടിൽ രാഹുൽ ഗാന്ധി 623539 വോട്ട് നേടിയപ്പോൾ ആനി രാജക്ക് 273509 ആണ് കിട്ടിയത്.
റായ്ബറേലിയിൽ നിലിവിൽ 3,38 088 ആണ് ലീഡ്്്. 610 341 വോട്ട് രാഹുൽ നേടിയപ്പോൾ എതിർ സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ് 2.72258 ആണ് കിട്ടിയത്.
അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 1,10684 വോട്ടിന്് പിന്നിലാണ്. രാജ്യത്ത് ആകെ ബിജെപിയ പ്രതിരോധിക്കുന്നതിൽ ഒരു പരിധിവരെ വിജയിച്ചതിനു നേതൃത്വം നൽകിയ രാഹുൽ ഗാന്ധിയുടെ ഇരട്ട വിജയവും അമേഠിയിലെ കോൺഗ്രസ് വിജയവും തിളക്കമേറുന്നതാണ്.