Wednesday, December 25, 2024

Top 5 This Week

Related Posts

മോദി സംസാരിക്കുന്നതുപോലെ ഒരുസാധാരണക്കാരൻ പറഞ്ഞാൽ ജനങ്ങൾ അയാളെ ഭ്രാന്താശുപത്രിയിലാക്കും : രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ പറയുന്ന കാര്യങ്ങൾ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കിൽ ജനങ്ങൾ അയാളെ പിടിച്ച് ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ദൈവം നേരിട്ട് അയച്ചതാണെന്നും തന്റെ ജനനം ജൈവികമല്ലെന്നും ന്യൂസ് 18 ന് നല്കിയ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു. ഇത് പരാമർശിച്ചാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. ദൈവം നേരിട്ട് അയച്ച ഒരാൾ സമ്പന്നർക്കുവേണ്ടി മാത്രം നല്ലത് ചെയ്യുന്നത് വിചിത്രമായ കാര്യമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടികാണിച്ചു.
ഈ ദിവസങ്ങളിൽ പ്രധാനമന്ത്രി സംസാരിക്കുന്നതുപോലെ ഏതെങ്കിലും സാധാരണക്കാരൻ സംസാരിച്ചാൽ, നിങ്ങൾ അവനെ നേരെ മനശാസ്ത്രജ്ഞന്റെ അടുത്തേക്ക് കൊണ്ടുപോകും. എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാര്ഥി കനയ്യ കുമാറിനുവേണ്ടി സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ‘ജനങ്ങൾക്ക് നല്ലത് ചെയ്യുന്നതിനുവേണ്ടി ദൈവം തന്നെ നേരിട്ട് ഭൂമിയിലേക്ക് അയച്ചു എന്നാണ് ബി.ജെ.പിയുടെ നേതാവ് പറയുന്നത്. എന്നാൽ, അദ്ദേഹം ആകെ നല്ലത് ചെയ്യുന്നത് 22 പേർക്കുവേണ്ടി മാത്രമാണ്. പാവങ്ങൾക്കുവേണ്ടി അദ്ദേഹം ഒന്നുംതന്നെ ചെയ്യുന്നില്ല’, രാഹുൽ പറഞ്ഞു.

അംബാനിയുടെയും അദാനിയുടെയും ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ സമ്പാദ്യങ്ങളായ റെയിൽവേയും തുറമുഖങ്ങളും വിമാനത്താവളങ്ങളുമെല്ലാം അവർ അദാനിക്ക് നൽകിക്കഴിഞ്ഞു. പാവപ്പെട്ടവർ ലോണോ റോഡുകളോ ആശുപത്രികളോ നല്ല വിദ്യാഭ്യാസമോ ലഭ്യമാക്കുന്നില്ല. ഇന്ത്യയുടെ ഭരണഘടന വലിച്ചുകീറിക്കളയും എന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നത്. അവർ ഒരിക്കലും നമ്മുടെ ഭരണഘടനയെയോ ഇന്ത്യൻ പതാകയേയോ അംഗീകരിച്ചിട്ടില്ല. നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാൻകൂടിയുള്ളതാണ് ഈ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം. ആയിരത്തോളം വർഷം പഴക്കമുള്ള നമ്മുടെ പൈതൃകത്തിന്റെ അടയാളമാണ്, ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ഒക്കെ ജനക്ഷേമപരമായ ആശയങ്ങളുടെ സംഹിതയാണ് നമ്മുടെ ഭരണഘടന. അത് വെറുമൊരു പുസ്തകമല്ല. അതുകൊണ്ടുതന്നെ ഭരണഘടനയെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്, രാഹുൽ പറഞ്ഞു.

READ MORE ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുളള തിരഞ്ഞെടുപ്പ് : സോണിയ ഗാന്ധി

എനിക്ക് ബി.ജെ.പിയോട് പറയാനുള്ളത് ഇതാണ്- അത്ര എളുപ്പത്തിൽ ഭരണഘടനയെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല. നിങ്ങൾ അതിന് തയ്യാറാവുകയാണെങ്കിൽ ഞങ്ങളെയും ഇന്ത്യയിലെ കോണിക്കണക്കിന് ജനങ്ങളെയും മറികടന്നേ നിങ്ങൾക്കത് ചെയ്യാനാവൂ, രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles