Thursday, December 26, 2024

Top 5 This Week

Related Posts

നരേന്ദ്ര മോദി അഴിമതിയുടെ സ്‌കൂൾ നടത്തുകയാണെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ സ്‌കൂൾ നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

അഴിമതി ശസ്ത്രം എന്ന വിഷയത്തിൽ സംഭാവന നൽകൽ ഉൾപ്പെടെയുള്ള പാഠങ്ങൾ അദ്ദേഹം വിശദമായി തന്നെ പഠിപ്പിക്കുന്നു’ -സമൂഹ മാധ്യമായ ‘എക്സി’ൽ രാഹുൽ ഗാന്ധി കുറിച്ചു.

എങ്ങനെയാണ് റെയ്ഡുകൾ നടത്തി സംഭാവനകൾ ശേഖരിക്കുന്നത്?
സംഭാവനകൾ സ്വീകരിച്ചതിന് ശേഷം എങ്ങനെയാണ് കരാറുകൾ വിതരണം ചെയ്യുന്നത്?
അഴിമതിക്കാരെ കഴുകുന്ന വാഷിംഗ് മെഷീൻ എങ്ങനെ പ്രവർത്തിക്കും?
ഏജൻസികളെ റിക്കവറി ഏജന്റുമാരാക്കി ‘ജാമ്യവും ജയിലും’ കളി എങ്ങനെയാണ് നടക്കുന്നത്?

‘അഴിമതികളുടെ ഗുഹ’യായി മാറിയ ബിജെപി തങ്ങളുടെ നേതാക്കൾക്ക് ഈ ‘ക്രാഷ് കോഴ്സ്’ നിർബന്ധമാക്കിയിരിക്കുന്നു, അതിന്റെ വിലയാണ് രാജ്യം നൽകുന്നത്.
ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ വരുന്ന സർക്കാർ ഈ അഴിമതിയുടെ സ്‌കൂൾ പൂട്ടുകയും ഈ കോഴ്‌സ് എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നും അദ്ദേഹം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles