Wednesday, December 25, 2024

Top 5 This Week

Related Posts

ഇന്ത്യ ജയിക്കാൻ പോവുകയാണെന്ന് രാഹുൽ ഗാന്ധി; നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തി

ഇന്ത്യ ജയിക്കാൻ പോവുകയാണെന്ന്്് രാഹുൽ ഗാന്ധി ആത്മ വിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച രാജ്യത്തെ ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടുളള വീഡിയോയിലാണ് രാഹുൽ ഗാന്ധി ഇന്ത്യ ജയിക്കാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചത്.
‘കോൺഗ്രസ് പ്രവർത്തകരോട് ആത്മവിശ്വാസത്തോടെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇന്ത്യൻ സർക്കാർ രൂപീകരിക്കാൻ പോകുകയാണ്.
രാജ്യത്തിന്റെ ഭരണഘടനയെയും സ്ഥാപനങ്ങളെയും രക്ഷിക്കാൻ അചഞ്ചലമായി നിലകൊണ്ട സഖ്യത്തിന്റെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു.’

പൊതുതാൽപര്യമുള്ള യഥാർത്ഥ വിഷയങ്ങളിൽ ഊന്നി തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ഞങ്ങൾ വിജയിക്കുകയും കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ, അധഃസ്ഥിതർ എന്നിവരെ വഴിതിരിച്ചുവിടാൻ പ്രധാനമന്ത്രി ആവർത്തിച്ച് ശ്രമിച്ചിട്ടും, അവരുടെ ശബ്ദം ഉയർത്തുകയും ചെയ്തു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ജീവിതത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ ഒരു ബദൽ കാഴ്ചപ്പാട്് അവതരിപ്പിക്കുകയും അത് സംബന്ധിച്ച് ഒരുമിച്ച് ജനങ്ങൾക്ക് ഗ്യാരണ്ടി ന്‌ല്കി. ഞങ്ങളുടെ സന്ദേശം എല്ലാ കോണുകളിലേക്കും എത്തിക്കുന്നതി്ൽ വിജയിച്ചു.
അവസാന നിമിഷം വരെ പോളിംഗ് ബൂത്തുകളിലും സ്ട്രോങ് റൂമുകളിലും കണ്ണ് വെക്കാൻ പ്രവർത്തകരോട് അഭ്യർഥിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles