Home NEWS KERALA ‘എന്നെ കുറ്റക്കാരനായി ചിത്രീകരിച്ചു, കേസ് അന്വേഷണം പ്രഹസനം ; മുഖ്യമന്ത്രിയെ തുറന്നെതിർത്ത് പി.വി.അൻവർ

‘എന്നെ കുറ്റക്കാരനായി ചിത്രീകരിച്ചു, കേസ് അന്വേഷണം പ്രഹസനം ; മുഖ്യമന്ത്രിയെ തുറന്നെതിർത്ത് പി.വി.അൻവർ

0
129


‘എന്നെ കുറ്റക്കാരനായി ചിത്രീകരിച്ചു, അധിക്ഷേപിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നെ കുറ്റവാളിയാക്കുന്നതായിരുന്നു. പാർട്ടി അത് തിരുത്തും എന്ന് പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ലെന്ന് പി വി അൻവർ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരസ്യ പ്രതികരണം അവസാനിപ്പിക്കണമെന്ന സിപിഎം നിർദ്ദേശം ലംഘിച്ചായിരുന്നു പി.വി. അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പി വി അൻവർ കള്ളക്കടത്ത് സംഘത്തിന്റെ ആളാണോ എന്ന സംശയം മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ ഇട്ടു കൊടുത്തു. അത് തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന തന്നെ അധിക്ഷേപിച്ചു. മുഖ്യമന്ത്രി അങ്ങനെ കടന്ന് പറയേണ്ടിയിരുന്നില്ല. വ്യക്തിപരമായി അധിക്ഷേപിച്ച രീതി ശരിയായില്ലെന്നും അൻവർ പറഞ്ഞു. അജിത് കുമാരിന്റെ കള്ളക്കഥ മുഴുവൻ മുഖ്യമന്ത്രി വിശ്വസിച്ചു. അജിത് കുമാർ പറഞ്ഞു കൊടുത്ത സ്റ്റോറിയാണ് മുഖ്യമന്ത്രി പറഞ്ഞത്. തന്നെ പ്രതിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. താൻ ഉന്നയിച്ച വസ്തുത എന്താണെന്ന് അന്വേഷിക്കാൻ പാർട്ടിയോ മുഖ്യമന്ത്രിയോ തയ്യാറായില്ലെന്നും പി.വി.അൻവർ ആരോപിച്ചു.

പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. അന്വേഷിക്കുമെന്നെും സംസ്ഥാന സെക്രട്ടറി പറയും എന്നും കരുതി. പാർട്ടി സെക്രട്ടറിയുടെ പ്രതികരണം ഇല്ലാത്തത് നിരാശപ്പെടുത്തി. എട്ട് വർഷത്തിനും അപ്പുറം പാർട്ടിയുമായി ബന്ധമുള്ളതാണ്. പാർട്ടി സെക്രട്ടറിക്ക് നൽകിയ പരാതി വായിച്ചിട്ടുപോലുമില്ലെന്ന് മനസ്സിലായി. ഏത് സാധാരണകാരനും മനസിലാകുന്ന രീതിയിലാണ് പരാതി കൊടുത്തത്. പി ശശിയുമായുള്ള ബന്ധത്തെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി ചെയ്തതെന്നും അൻവർ ആരോപിച്ചു.
പാർട്ടി പ്രവർത്തകരുടെ വികാരമാണ് ഉന്നയിച്ചത്. സാധാരണക്കാരുടെ വിഷയങ്ങളാണ് ഉന്നയിച്ചത്. പൊളിറ്റിക്കൽ സെക്രട്ടറിയാണ് എല്ലാത്തിന്റെയും ഉത്തരവാദി. കമ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞാൽ സ്റ്റേഷനിൽ നിന്ന് രണ്ട് അടി കൂടുതൽ കിട്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
അജിത് കുമാർ എഴുതി കൊടുത്തതാകും മുഖ്യമന്ത്രി വായിച്ചത്. സ്വർണക്കടത്തിനെ മുഖ്യമത്രി ന്യായീകരിക്കാൻ നോക്കി. എന്നാൽ അത് അങ്ങനെ അല്ല എന്ന് തനിക്ക് തെളിയിക്കണം. മുഖ്യമന്ത്രുയുടെ പ്രസ്താവനകൾ വാസ്തവ വിരുദ്ധമെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ട്. ഇനി തനിക്ക് പ്രതീക്ഷ കോടതിയിലാണ്. താൻ ഹൈക്കോടതിയെ സമീപിക്കും.

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അൻവർ ‘കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉന്നയിച്ച ആരോപണങ്ങള്‍, 188 കേസുകള്‍, ഹൈക്കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ വച്ച്  അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? എന്ന് അന്‍‌വര്‍ ചോദിച്ചു. അതല്ല, എഡിജിപി കൊണ്ടുപോയി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും പരിശോധിക്കണമെന്നും’ അന്‍വര്‍ ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് സംഘാംഗവുമായുള്ള സംഭാഷണം അൻവർ പുറത്തുവിട്ടു. പൊലീസ് സ്വർണം മുക്കിയെന്ന് അൻവറിനോട് വെളിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവിട്ടത്.

സ്വർണം പൊലീസ് അടിച്ചു മാറ്റുന്നതിൽ താൻ തന്നെ അന്വേഷണം നടത്തി. കേസ് അന്വേഷണത്തിൽ പൊലീസ് കാര്യമായി ഒന്നും നടത്തിയില്ല. കരിയർമാരുമായി താൻ സംസാരിച്ചു. സ്വർണക്കടത്ത് കേസിൽ പലരുമായും സംസാരിച്ചു. തന്റെ വീടുകളിലേക്കും വിളിച്ചു വരുത്തി. താൻ നടത്തിയ അന്വേഷണം മുഴുവൻ തന്റെ ഫോണിൽ നിന്നാണെന്നും പി വി അൻവർ പറഞ്ഞു. ഇതെല്ലാം കണക്റ്റ് ചെയ്ത് തന്നെ പ്രതിയാക്കാൻ നീക്കം ഉണ്ടായതായും എംഎൽഎ ആരോപിച്ചു.

കൃത്യമായല്ല കേസന്വേഷണം നടക്കുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പരിതാപകരമാണ്. സ്വർണക്കടത്ത് കേസന്വേഷണം വെറും പ്രഹസനമാണ്. റിദാൻ വധക്കേസ് അന്വേഷണത്തിൽ സിപിഎം തന്ന ഉറപ്പ് ലംഘിക്കപ്പെട്ടു.’ അൻവർ വിശദീകരിച്ചു.

ഇന്ന് പത്രസമ്മേളനം നടത്താൻ കഴിയുമോ എന്ന് തനിക്ക് ഉറപ്പ് ഉണ്ടായിരുന്നില്ലെന്ന ആശങ്കയും പി.വി.അൻവർ പങ്കുവച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here