Home POLITICS പി.വി. അൻവർ എംഎൽഎ യുടെ വെളിപ്പെടുത്തൽ ; സർക്കാരിനും സി.പി.എം.നും രണ്ടുവഴികൾ മാത്രം

പി.വി. അൻവർ എംഎൽഎ യുടെ വെളിപ്പെടുത്തൽ ; സർക്കാരിനും സി.പി.എം.നും രണ്ടുവഴികൾ മാത്രം

0
119

ഒന്നുകിൽ പി.വി.അൻവർ പറഞ്ഞതിലെ വസ്തുത അന്വേഷിച്ച് തിരുത്തലിലേക്കും നടപടിയിലേക്കും പോകണം. അല്ലെങ്കിൽ പി.വി.അൻവർ പറഞ്ഞത് സത്യമല്ലെന്നു തെളിയിക്കണം. ഈ രണ്ടുവഴികൾ മാത്രമാണ് പാർട്ടിക്കും, സർക്കാരിനും മുന്നിലുള്ളത്.

പോലീസിനെതിരെ കടുത്ത വിമർശനം നടത്തിയ പി.വി.അൻവറിന്റെ പ്രസ്താവന കേരളത്തിൽ രാഷ്ടട്രീയ കോളിളക്കമുണ്ടാക്കിയിരിക്കെ വിവാദത്തിൽ മുഖ്യമന്ത്രിയോ, സിപിഎം നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രമസമാധാനം ചുമതലയുള്ള എ.ഡി.ജി.പി എം. ആർ അജിത് കുമാറിനും, മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെയാണ് പി.വി അൻവർ എംഎൽഎ ആഞ്ഞടിച്ചത്. പി.വി.അൻവറിന്റെ ആരോപണം ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ പേരെടുത്തുപറഞ്ഞാണ് പി.വി.അൻവർ ആരോപണം ഉന്നയിച്ചത്. അൻവറിൻറെ ആരോപണം ശ്രദ്ധയിൽപ്പെട്ടെങ്കിലും പാർട്ടി ചർച്ച ചെയ്തിട്ടില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും മൗനത്തിലാണ്.

എ.ഡി.ജി.പി കൊടും ക്രിമിനലാണെന്നും ദാവൂദ് ഇബ്രാഹീമിനെക്കാൾ വലിയ ക്രിമിനലാണെന്നും പി. ശശിയാണ് എം.ആർ അജിത് കുമാറിനെ സംരക്ഷിക്കുന്നതെന്നുമാണ് സിപിഎം .എൽഎ പറഞ്ഞത്.
എ.ഡി.ജി.പിക്കെതിരെ നിലവിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ സ്വർണ്ണക്കടത്ത് മുതൽ കൊലപാതകം വരെ സംശയിക്കും വിധം ഗുരുതരമായ കുറ്റപ്പെടുത്തലുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഒരു കോക്കസാണെന്നതും മന്ത്രിമാരുടെ ഫോൺ ചോർത്തുന്നുവെന്നതും സിപിഎമ്മിനും ഭരണ നേതൃത്വത്തിനും മൗനത്തിലൂടെ അവസാനിപ്പിക്കാവുന്ന ആരോപണമല്ല. പ്രത്യേകിച്ച് പാർട്ടി പ്രവർത്തകർക്ക് അടക്കം പോലീസിൽനിന്നുണ്ടായ ദുരനുഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ അൻവർ പുറത്തുവിടുന്നതും നിസ്സാരമല്ല.

ഒന്നുകിൽ പി.വി.അൻവർ പറഞ്ഞതിലെ വസ്തുത അന്വേഷിച്ച് തിരുത്തലിലേക്കും നടപടിയിലേക്കും പോകണം. അല്ലെങ്കിൽ പി.വി.അൻവർ പറഞ്ഞത് സത്യമല്ലെന്നു തെളിയിക്കണം. ഈ രണ്ടുവഴികൾ മാത്രമാണ് പാർട്ടിക്കും, സർക്കാരിനും മുന്നിലുള്ളത്.

പി.വി.അൻവറിന്റെ ആരോപണം പ്രതിപക്ഷം ആയുധമാക്കിയതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലും വലിയ ചർച്ചക്കാണ് വേദിയായിരിക്കുന്നത്.

പി.വി.അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ കാണാം

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here