Thursday, December 26, 2024

Top 5 This Week

Related Posts

വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബത്തിലെ മൂന്നുപേർ മരിച്ചു.രണ്ടു കുട്ടികളെ കാണാതായി

മുംബൈ: ബന്ധുവിന്റെ വിവാഹ ചടങ്ങിൽപങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം ഡാമും വെള്ളംച്ചാട്ടവും കാണാനെത്തിയതായിരുന്നു പൂനെയിലെ ഹഡപ്സർ ഏരിയയിലെ സയ്യദ് നഗറിൽ നിന്നുള്ള അൻസാരി കുടുംബം. ലോണാവാല ഭൂഷി അണക്കെട്ടിനു സമീപമുള്ള വെള്ളച്ചാട്ടം ആസ്വദിക്കവെ അപ്രതീക്ഷിതമായി എത്തിയ വെള്ളം ആ കുടുംബത്തിലെ അഞ്ചുപോരുടെ ജീവനാണ് അപഹരിച്ചത്. മൂന്നുപേരുടെ മൃതദേഹം കിട്ടി. രണ്ടു കുട്ടികളെ കാണാതായി
ഷാഹിസ്ത ലിയാഖത്ത് അൻസാരി (36), അമീമ ആദിൽ അൻസാരി (13), ഉമേര ആദിൽ അൻസാരി (8) എന്നിവരുടെ മൃതഹേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അദ്‌നാൻ സഭാഹത് അൻസാരി (4), മരിയ അഖിൽ അൻസാരി (9) എന്നിവരൊണ് ഇനി കണ്ടെത്താനുള്ളത്.

വെള്ളച്ചാട്ടത്തിൽ നില്ക്കവെ വെള്ളത്തിന്റെ ഒഴുക്ക് ശകതിപ്പെട്ടു. അപകടം മനസിലായതോടെയാണ് കുട്ടികൾ ഉൾപ്പെടെ പരസ്പരം കൈകൾ ബന്ധിച്ച് പാറപോലെ ഉറച്ചുനിന്നത്. കൂടെ എത്തിയവർ ഉൾപ്പെടെ കരയിൽനിന്നവർ ര്ക്ഷിക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും സാധിച്ചില്ല. ഒഴുക്കിന് ശക്തികൂടിയതോടെ ഏഴംഗ കുടുംബം കൈവിട്ട് താഴേക്ക് വീണു. രണ്ട് പേർ രക്ഷപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽപെട്ടവർ. വെള്ളം കുത്തിയൊഴുകിയെത്തിയതോടെ സഹായത്തിന് വേണ്ടി കുട്ടികളടക്കമുള്ളവർ നിലവിളിക്കുന്നതും പിന്നീട് ഒഴുകിപ്പോകുന്ന വീഡിയോയുമാണ് പുറത്തുവന്നത്.

ബസ് വാടകയ്ക്കെടുത്താണ് ലോണാവാലയിലെ വിനോദ കേന്ദ്രത്തിലേക്ക് എത്തിയത്. പതിനേഴ് പേരാണ് ബസിലുണ്ടായിരുന്നത്. എന്നാൽ പത്ത് പേരാണ് വെള്ളത്തിലേക്ക് ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ചിലർ വെള്ളത്തിന്റെ ഒഴുക്കിൽ പന്തികേട് തോന്നി നേരത്തെ കയറിപ്പോരുകയായിരുന്നു.മുംൈ
ബയിൽ നിന്ന് 96 കിലോമീറ്റർ അകലെയാണ് അപകടം നടന്ന ഭൂഷി അണക്കെട്ട്. ആകർഷകമായ വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ അപകട ദിവസം മാത്രം 50, 000 പേർ സന്ദർഷകരായി എത്തിയെന്നാണ് വിവരം. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles