Tuesday, December 24, 2024

Top 5 This Week

Related Posts

പി.എസ്.എ ലത്തീഫിന്റെ കവിതാ സമാഹാരം ‘രാപ്പാടി ജന്മങ്ങൾ’ പ്രകാശനം ഇന്ന്

കവിയും മുൻ ചീഫ്‌സെക്രട്ടറിയുമായ ഡോ.വി.പി.ജോയി ഐ.എ.എസ് നിർവഹിക്കും

പി.എസ്.എ ലത്തീഫിന്റെ പുതിയ കവിതാ സമാഹാരം രാപ്പാടി ജ്ന്മങ്ങൾ പ്രകാശനം ഇന്ന് വൈകീട്ട് 4 ന് നിർമല എച്ച്.എസ്.എസ്.ഓഡിറ്റോറിയത്തിൽ നടക്കും.

കവിയും മുൻ ചീഫ്‌സെക്രട്ടറിയുമായ ഡോ.വി.പി.ജോയി ഐ.എ.എസ് നിർവഹിക്കും. ഡോ.സെൽവി സേവ്യർ (ബസേലിയോസ് കോളജ്,കോട്ടയം)ക്ക് ആദ്യ പ്രതികൈമാറും.
പ്രമുഖ ഗാന്ധി ചിന്തകൻ പ്രൊഫ. ഡോ. എം.പി.മത്തായി അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ ഡോ.ടി.എസ്.ജോയി,ഡോ.ഫാദർ ആൻറണി പുത്തൻകുളം, ജോളി കളത്തിൽ എന്നിവർ സംസാരിക്കും.
കെ. പി.ഗോവിന്ദൻ (നവചേതന),കുമാരി.ദീപ്ത രാജേഷ (വെറ്റിനറി കോളജ്,മണ്ണുത്തി) എന്നിവർ
‘രാപ്പാടി’യിലെ ചില കവിതകൾആലപിക്കും. മുവാറ്റുപുഴ സിറ്റിസൺസ് ഡയസിന്റെ നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടി വിജയിപ്പിക്കണമെന്ന് സിറ്റിസൺ ഡയസ് ചെയർമാൻ അഡ്. എൻ. രമേശ്, സെക്രട്ടറി അസീസ് പാണ്ട്യാരപ്പിള്ളി എന്നിവർ അറിയിച്ചു.

മലനാട് വാർത്ത വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles