Monday, January 27, 2025

Top 5 This Week

Related Posts

പ്രിയങ്ക ഗാന്ധിക്ക് 11.98 കോടി സ്വത്ത് ; റോബർട്ട് വാദ്രക്ക് 38 കോടി

വയനാട് : പ്രിയങ്ക ഗാന്ധിക്ക് 11.98 കോടിയുടെ സ്വത്ത്. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങൾ. മധ്യപ്രദേശിൽ ഒന്നും ഉത്തർപ്രദേശിൽ രണ്ടും അടക്കം പ്രിയങ്കക്കെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നാലേക്കറോളം ഭൂമിയുണ്ട്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ 5,63,99,000 വിലമതിക്കുന്ന വീടും പ്രിയങ്കയുടെ പേരിലുണ്ട്. ഭൂമിയും വീടും അടക്കം 7.74 കോടി രൂപയുടെ ആസ്തിയാണുള്ളത്.് ബാങ്ക് നിക്ഷേപവും സ്വർണവുമായി 4,24,78,689 രൂപയുടെ ആസ്തിയാണ്് ഉളളത്. ഡൽഹി ജൻപഥ് എച്ച്.ഡി.എഫ്.സി ബാങ്കിൽ 2,80,000 രൂപയുടെയും യൂകോ ബാങ്കിൽ 80,000 രൂപയുപടെയും നിക്ഷേപമുണ്ട്. പ്രിയങ്ക ഗാന്ധിയുടെ കൈവശമുള്ള പണം 52,000 രൂപയാണ്.

റോബർട്ട് വാദ്രയുടെ ആസ്തി 37,91,47,432 രൂപയാണ്. റോബർട്ട് വാദ്രക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പ്രിയങ്കക്ക്് മ്യൂച്ച്വൽ ഫണ്ടിൽ 2.24 കോടി രൂപയുടെ നിക്ഷേപവും പ്രൊവിഡന്റ് ഫണ്ടിൽ 17.38 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 1.15 കോടി രൂപയുടെ മൂല്യമുള്ള 4.41 കിലോഗ്രാം സ്വർണവും 29 ലക്ഷം രൂപയുടെ 59 കിലോ വെള്ളിയും പ്രിയങ്കയുടെ പേരിലുണ്ട്.

ഭർത്താവ് സമ്മാനമായി നൽകിയ ഹോണ്ട സി.ആർ.വി കാർ പ്രിയങ്കയുടെ പേരിലാണ്. 15.75 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കാണിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles