Monday, January 27, 2025

Top 5 This Week

Related Posts

പ്രിയങ്ക ഗാന്ധിയുടെ റോഡ്‌ഷോയും പത്രിക സമർപ്പണവും ബുധനാഴ്ച

വയനാട്: വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി ചൊവ്വാഴ്ച വയനാട്ടിലെത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. മൈസൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്.

ബുധനാഴ്ച രാവിലെ 10.30ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും. റോഡ് ഷോക്ക് പിന്നാലെ കലക്ടറേറ്റിലെത്തി വരണാധികാരിയായ കലക്ടർക്ക് പത്രിക സമർപ്പിക്കും.പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ബുധനാഴ്ച എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles