ബെംഗളൂരു: രാജ്യത്തെ ഞെട്ടിച്ച് ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജനതാദൾ എം.പി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. ജർമനിയിൽനിന്ന്്് 12. 45 ഓടെ ബെംഗളുരു വിമാനത്താവളതത്ിൽ ഇറങ്ങിയ ഇദ്ദേഹത്തെ കേസേ അ്‌ന്വേഷിക്കുന്ന എസ്‌ഐടി യാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി എസ്‌ഐടി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയിൽ ഹാജരാക്കുമന്നാണ് വിവരം. ഹാസനിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന പ്രജ്വൽ രേവണ്ണ സെ്ക്‌സ് ടേപ്പ് സംഭവം പുറത്തുവന്നതോടെ ഇവിടത്തെ വോട്ടെടുപ്പ്ിന്റെ പിറ്റേ ദിവസം ഏപ്രിൽ 26 ന് അർദ്ധരാത്രിയോടെയാണ് രാജ്യം വിട്ടത്. 34 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് കേസിൽ കീഴടങ്ങുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് നാട്ടിൽ തിരിച്ചൈത്തിയത്.
മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ താൻ ഹാജരാകുമെന്ന് പറഞ്ഞ് തിങ്കളാഴ്ച ഒരു വീഡിയോ സന്ദേശം പുറത്തിക്കിയിരുന്നു.
ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിക്കുകയും നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കുന്നതിനു നടപടി ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്തേക്ക് തിരിച്ചെത്തുകമാത്രമായിരുന്നു പ്രജ്വൽ രേവണ്ണയുടെ ഏക വഴി. പ്രജ്വൽ രേവണ്ണ എത്തുന്നതിനാൽ വിമാനത്താവളത്തിൽ കടുത്ത സുരക്ഷ ഒരുക്കിയിരുന്നു. വിമാനത്തിൽനിന്ന് നേരിട്ട് പിടികൂടി വി.ഐ.പി ഗേറ്റിലൂടെ പുറത്തെത്തിക്കുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയായിരുന്നു പൊലീസ് നീക്കം.
പ്രജ്വൽ രേവണ്ണ സ്വയം ചിത്രീകരിച്ചതെന്ന് ആരോപിക്കുന്ന 3000 ത്തിലേറെ വീഡിയോ ക്ലിപ്പുകളാണ് പ്രചരിച്ചത്. നിരവധി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതോടെ സംസ്ഥാന വനിതാ കമ്മീഷൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് എസ്‌ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. വീട്ടുജോലിക്കാരിയുടെ പരാതിയിലാണ് ആദ്യ കേസ് രജ്ിസ്തർ ചെയ്ത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമം രാജ്യത്ത് വലിയ ചർച്ചയായി. മുൻ പ്രധാനമന്ത്രിയുടെ ചെറുമകനും എംഎൽഎയും മുൻ മന്ത്രിയുമായ എച്.ഡി. രേവണ്ണയുടെ മകനുമെന്ന നിലയിൽ വിവാദം കോൺഗ്രസും ഇന്ത്യ സഖ്യവും ആയുധമാക്കിയതോടെ ബിജെപിക്കും എൻ.ഡി.എക്കും തലവേദന സൃഷ്ടിച്ചു. പ്രധാന മന്ത്രി മോദി കർണാടകയിൽ പ്രജ്വൽ രേവണ്ണക്ക് വോട്ട് തേടിയെത്തിയതും പ്രചാരണ വിഷയമായി. ഇതിനിടെ പീഡന കേസുമായി ബന്ധപ്പെട്ട്്് എച്ച്്. ഡി. രേവണ്ണയും അറസ്റ്റിലായി. പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു.
ഇപ്പോൾ ഏഴാം ഘ്ട്ട വോട്ടെടുപ്പിന് ഒരു ദിനം മാത്രം അവശേഷിക്കവയാണ് പ്രജ്വൽ രേവണ്ണയുടെ നാടകീയമായ കീഴടങ്ങളും അറസ്റ്റും