കൊച്ചി: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മലപ്പുറം ചട്ടിപ്പറമ്പിൽ സിറാജുദ്ദീന്റെ ഭാര്യ അസ്മയുടെ മരണകാരണമാണ് വ്യക്തമായിരിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു പോസ്റ്റ്മോർട്ടം. സംഭവത്തിൽ സിറാജുദ്ദീൻ പൊലീസ് കസ്റ്റഡിയിലാണ്. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ അസ്മ ആൺ കുഞ്ഞിന് ജന്മം നൽകുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ അസ്മ മരണപ്പടുകയായിരുന്നു. തുടർന്ന് മൃതദേഹം സിറാജുദ്ദീൻ അസ്മയുടെ വീടായ പെരുമ്പാവൂരിൽ എത്തിച്ചു. കുഞ്ഞിനെയും കൂടെ കൊണ്ടുവന്നിരുന്നു. അസ്വാഭിവികത തോന്ന്ിയതിനാൽ ബന്ധുക്കൾ പ്രതിഷേധിക്കുകയും, പൊലീസ് എത്തി മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിന്റെ ശരീരത്ത് പ്രസവ സമയത്തുണ്ടായിരുന്ന രക്തം പോലും തുടച്ചു കളയാതെയാണ് സിറാജുദ്ദീൻ മലപ്പുറത്ത് നിന്ന് പെരുമ്പാവൂർ വരെ കുഞ്ഞിനെ എത്തിച്ചതെന്ന് അസ്മയുടെ കുടുംബം ആരോപിച്ചിരുന്നു. പായയിൽ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ആംബുലൻസിലെത്തിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.
അക്യുപങ്ചർ പഠിച്ച സിറാജുദ്ദീൻ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് എതിരായിരുന്നുവെന്നാണ് പരാതി.