Tuesday, December 24, 2024

Top 5 This Week

Related Posts

ഷാജൻ സ്‌കറിയ പോലീസ് വയർലെസ് സന്ദേശം ചോർത്തിയെന്ന് പി.വി.അൻവർ എംഎൽഎ

മറുനാടൻ ഷാജൻ സ്‌കറിയ പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന വളരെ ഗൗരവവേറിയ ആരോപണമാണ് പി.വി.അൻവർ എംഎൽഎ ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പി വി അൻവർ എംഎൽഎ ഡിജിപിക്ക് പരാതി നൽകി. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നാരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയിൽ വഴി പരാതി അയച്ചിട്ടുണ്ട്.

ഷാജന്റെ പാസ്പോർട്ട് പരിശോധിച്ച് വിദേശ ഇടപാടുകളെക്കുറിച്ചും ബന്ധുക്കളും സഹോദരങ്ങളും ഇടയ്ക്കിടെ വിദേശയാത്രകൾ നടത്തുന്നത് ഇത്തരം വഴികളിലൂടെ ചോർത്തുന്ന മെസ്സേജുകൾ മറ്റിടങ്ങളിലേക്ക് കൈമാറാനാണോയെന്ന് സംശയവും എംഎൽഎ പരാതിയിൽ ഉന്നയിക്കുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഇന്റലിജൻസ് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ വ്യാവസായികൾ, ഹൈക്കോടതി ജഡ്ജിമാർ എന്നിവരുടെ ഫോൺ സംഭാഷണങ്ങൾ ഹാക്ക് ചെയ്തോയെന്ന് സംശയിക്കണമെന്നും പി വി അൻവർ പരാതിയിൽ ചൂണ്ടികാട്ടി.

സംഭവം ശരിയാണെങ്കിൽ രാജ്യദ്രോഹപരമായ കുറ്റം നടന്നിരിക്കുന്നു. മാത്രമല്ല സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകൾ എന്നിവയുടെ വയർലെസ് സന്ദേശങ്ങൾ, ഫോൺ സന്ദേശങ്ങൾ, ഇ മെയിൽ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങൾ പൂന കേന്ദ്രീകരിച്ച് ഷാജന്റെ നിയന്ത്രണത്തിലുണ്ടെന്നാണ് പോലീസ് മേധാവിക്ക് നൽകിയിരിക്കുന്ന പരാതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. ക്രമസമാധാനം, കുറ്റവാളികളെക്കുറിച്ചുള്ള അന്വെഷണം. കള്ളക്കടത്ത്്് കണ്ടുപിടിക്കൽ, പ്രധാന മന്ത്രിയടക്കം ഉന്നതരുടെ സുരക്ഷാക്രമീകരണം ഇങ്ങനെ നിയമ പാലനത്തിനു നൂറുനൂറു സന്ദേശങ്ങളാണ് പോലീസ് ഉദ്യോഗസ്ഥർ പരസ്പരം കൈമാറുന്നത്.

ആരോപണത്തിനു ബലം നൽകുന്ന ചില തെളിലുകളും പരാതിയിൽ പി.വി.അൻവർ ചൂണ്ടികാണിച്ചിട്ടുണ്ട്. ഇങ്ങനെയെങ്കിൽ പോലീസ് സേനക്കുള്ളിലും ഷാജൻ സ്‌കറിയെ സഹായിക്കുന്നവർ ഉണ്ടാകുമെന്ന സംശയവും ഉയരുന്നുണ്ട്്്. . ഹൈക്കോടതി വരെ ജാമ്യം നിഷേധിച്ചിട്ടും ഷാജനെ പിടികൂടാതിരുന്ന പോലീസ് നടപടിയിൽ പൊതുവെ സംശയം നിലനിലക്കവെയാണ് വയർലെസ് സന്ദേശം ചോർത്തുന്നുവെന്ന പരാതി ഭരണകക്ഷി എംഎൽഎ തന്നെ ഉന്നയിച്ചിരിക്കുന്നത്. അഭ്യന്തര വകുപ്പിനെയുംകൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles