Monday, January 27, 2025

Top 5 This Week

Related Posts

പി.ആർ.ഏജൻസിയില്ലെന്ന് മുഖ്യമന്ത്രി ; ദുരൂഹത വർധിപ്പിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം

ഹിന്ദു പത്രത്തിലെ അഭിമുഖവുമായി ബന്ധപ്പെട്ട് ആരോപണത്തിൽ
താനോ സർക്കാരോ പി.ആർ. ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി. പറയാത്ത കാര്യം അഭിമുഖത്തിൽ ഉൾപ്പെടുത്തിയതിന് പിആർ ഏജൻസിക്കെതിരെ നിയമ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറഞ്ഞില്ല. പി
താനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി ഒരു പൈസയും ചെലവഴിച്ചിട്ടില്ലെന്നും ആവർത്തിക്കുകമാത്രമാണ് ചെയ്തത്. തനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരനാണ് അഭിമുഖത്തിനായി തന്നെ ബന്ധപ്പെട്ടതെന്നും അത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകൻ ആണ്.
ഏതെങ്കിലുമൊരു ജില്ലയെയോ പ്രത്യേക വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്നത് തന്റെ രീതി അല്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ, അഭിമുഖത്തിനിടെ മറ്റൊരാൾ കൂടി കടന്നുവന്നതായും അത് അഭിമുഖം നടത്തിയ ആളോടൊപ്പം വന്നതാണെന്നാണ് കരുതിയതെന്നും വിശദീകരിച്ചു.

‘എന്റെ ഇന്റർവ്യൂവിന് ഹിന്ദു ആവശ്യപ്പെടുന്നതായി എന്റടുത്ത് പറയുന്നത് എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരനാണ്. അത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകനാണ്. ഹിന്ദുവിന് ഒരു ഇന്റർവ്യൂ കൊടുത്തൂടേ എന്ന് ചോദിച്ചു. ആയിക്കോട്ടെ എന്ന് ഞാൻ പറഞ്ഞു. സമയം ഞാൻ പറഞ്ഞു’.

‘അവർ വന്നു. രണ്ടു പേരാണ് വന്നത്. ഒന്നൊരു ലേഖികയാണ്. ഒറ്റപ്പാലംകാരിയാണ്. നേരത്തെ, തന്നെ ഇന്റർവ്യൂ ചെയ്തിട്ടുള്ളയാണെന്ന് പറഞ്ഞു. ഇന്റർവ്യൂ തുടങ്ങി. ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞു. അതിലൊന്ന് അൻവറിന്റെ പ്രശ്നവുമായി ബന്ധപ്പെട്ടായിരുന്നു. അത് താൻ വിശദമായി പറഞ്ഞുകഴിഞ്ഞതാണെന്നും വീണ്ടും ആവർത്തിക്കുന്നില്ലെന്നും സമയമില്ലെന്നും പറഞ്ഞു’.

‘പക്ഷേ, ഇന്റർവ്യൂ പ്രസിദ്ധീകരിച്ചുവന്നപ്പോൾ അതിൽ താൻ പറയാത്ത കാര്യങ്ങളുമുണ്ടായിരുന്നു. തന്നോട് ചോദിച്ചതിനൊക്കെ കൃത്യമായി ഉത്തരം പറഞ്ഞതാണ്. നിങ്ങൾക്കറിയാമല്ലോ എന്റെ നിലപാടുകൾ. ഏതെങ്കിലുമൊരു ജില്ലയെയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവർത്തനജീവിതത്തിൽ കാണാനാവില്ല. അങ്ങനൊന്ന് എന്റെ ഭാഗത്തുനിന്നുണ്ടാവില്ല’.

‘പക്ഷേ ആ പരാമർശങ്ങൾ എന്റേതായിട്ട് എങ്ങനെ കൊടുക്കാൻ കഴിഞ്ഞുവെന്ന് മനസിലാവുന്നില്ല. അതിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. പക്ഷേ, ഞാനോ സർക്കാരോ ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല. പിആർ ഏജൻസിക്കായി ഒരു പൈസയും ചെലവഴിച്ചിട്ടുമില്ല. ദേവകുമാറിന്റെ മകൻ രാഷ്ട്രീയമായി ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെനിൽക്കുന്നയാളാണ്. കൃത്യമായ രാഷ്ട്രീയനിലപാടുള്ളയാളാണ്. ദേവകുമാറും ഞങ്ങളും തമ്മിലുള്ള ബന്ധവും എല്ലാവർക്കും അറിയാമല്ലോ. അതിന്റെ ഭാഗമായി അയാൾ ഇങ്ങനെ പറഞ്ഞപ്പോൾ ഒരു ഇന്റർവ്യൂ ആകാമെന്ന് സമ്മതിച്ചു എന്നുമാത്രം. മറ്റു കാര്യങ്ങൾ അവർ തമ്മിൽ തീരുമാനിക്കേണ്ട കാര്യമാണ്. തനിക്കറിയില്ല’- ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്.
വർഗീയ വിദ്വേഷം സൃഷ്ടിക്കും വിധം വാചകം ചേർത്തത് മുഖ്യമന്ത്രിയെ കുടുക്കാനുളള ഗൂഡപദ്ധതിയല്ലേ. നിസ്സാരമായ കാര്യമാണോ നടപടി വേണ്ടതല്ലേ എന്ന മാധ്യമ പ്രവർത്തകർ പലതവണ ചോദിച്ചതോടെ എനിക്ക് പറയാനുളളത് പറഞ്ഞു. ഹിന്ദു മാന്യമായി ചെയ്തു. നിങ്ങളാണെങ്കിൽ അത് ചെയ്യില്ല. തുടർന്ന് അന്വേഷണമെന്നത് കേട്ട ഭാവംപോലും നടിക്കാതെ ചിരിക്കുകയാണ് ചെയ്തത്.
പിആർ. ഏജൻസിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിമുഖം സംബന്ധിച്ച ദൂരൂഹത വർധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തിനു മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ആയുധം നല്കുന്ന വിശദീകരണമാണ് നടത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles