.പല്ലാരിമംഗലം : ഈ വർഷത്തെ മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നാല് പേരെ മഹല്ല് ജമാഅത്ത് കൗൺസിൽ കോതമംഗലം താലൂക്ക് അവരുടെ വീടുകളിൽ എത്തി പുരസ്‌ക്കാരം നൽകി ആദരിച്ചു ഒന്നാം ക്ലാസ്സോടെ പാസായ ചേറാടിയിൽ ബർക്കത്ത് എ. സമദ് . കാഞ്ഞിരമുകളേൽ സക്കിയ ജാഫർ തുരുത്തേൽ അംജത്ത് കാസീം, അല്ലാംകുന്നേൽ ഹന്ന പി ഷമീർ എന്നിവരെയാണ് ആദരിച്ചത്.


മഹല്ല് ജമാഅത്ത് കൗൺസിൽ താലൂക്ക് പ്രസിഡന്റ് നജീബ് തോട്ടത്തിക്കുളം പുരസ്‌ക്കാരം നൽകി ആദരിച്ചു ജില്ലാ വൈസ് പ്രസിഡന്റ് വി.കെ ഇബ്രാഹീം വട്ടക്കുടി, ജില്ലാ കമ്മറ്റി അഗം ഇ.എം റഹീം താലൂക്ക് സെക്രട്ടറി ഹംസ കൊട്ടാരം അനീർ മുഹമ്മദ്, സൈതു മുഹമ്മദ് പാറേക്കാട്ടിൽ, നൗഷാദ് വട്ടക്കുടി എ ബി മുഹമ്മദ് എന്നിവർ സംബന്ധിച്ചു.