Wednesday, December 25, 2024

Top 5 This Week

Related Posts

ഡൽഹിയിൽ ബിജെപി ആസ്ഥാനം വളഞ്ഞ് ആം ആദ്മി പ്രവർത്തകർ ; നിരോധനാജ്ഞ ഏർപ്പെടുത്തി

ആം ആദ്മി പാർട്ടിയുടെ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ ബിജെപിയും പ്രധാന മന്ത്രിയും ‘ഓപ്പറേഷൻ ചൂൽ’ ആരംഭിച്ചതായി അരവിന്ദ് കേജ്രിവാൾ ആരോപിച്ചു. എഎപി പ്രവർത്തകർ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് ബിജെപി ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ബിജെപി ഓഫീസ് സ്ഥിതി ചെയ്യുന്ന ഡിഡിയു മാർഗിൽ നിരോധനാജ്ഞയും ഏർപ്പെടുത്തി.

‘ബിജെപിയും പ്രധാനമന്ത്രി മോദിയും ‘ഓപ്പറേഷൻ ചൂൽ’ ആരംഭിച്ചത് ഞങ്ങളെ തളർത്താനും അവർക്ക് വെല്ലുവിളിയാകാതിരിക്കാനും വേണ്ടിയാണിത്. ഓപ്പറേഷൻ ചൂലിലൂടെ എഎപിയുടെ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയും വരും ദിവസങ്ങളിൽ എഎപിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യും’.

‘തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ ആം ആദ്മി പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് ഇഡിയുടെ അഭിഭാഷകൻ ഇതിനകം കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചാൽ ഞങ്ങൾക്ക് സഹതാപം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം അവർ ഞങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും, ഞങ്ങളുടെ ഓഫീസ് മരവിപ്പിക്കും. ഞങ്ങളെ തെരുവിൽ കൊണ്ടുവരികയും ചെയ്യും.’ ഇത് ബിജെപിയുടെ മൂന്ന് പദ്ധതികളാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

നാളെ കൂട്ടത്തോടെ ബിജെപി ആസ്ഥാനത്തേക്ക് വരും, ഇഷ്ടമുള്ളവരെ അറസ്റ്റ് ചെയ്യാം’ എന്ന് ശനിയാഴ്ച കെജ്രിവാൾ വെല്ലുവിളിച്ചിരുന്നു.
ആം ആദ്മി പാർട്ടിയും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളിനെ ആക്രമിച്ചുവെന്ന കേസിൽ കെജ്രിവാളിന്റെ പിഎ
ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തതോടെയാണ് എഎപി ബിജെപിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles