Thursday, December 26, 2024

Top 5 This Week

Related Posts

ഓൺലൈൻ മാധ്യമങ്ങൾക്ക് സ്വാധീനം വർധിച്ചിവരുകയാണെന്ന് ഇ.പി. ജയരാജൻ

ഒ.എം.പി.സിയുടെ ലോഗോ പ്രകാശനം രമേശ് ചന്നിത്തല നിർവഹിച്ചു

കൊച്ചി : ഓൺലൈൻ മാധ്യമങ്ങൾക്ക് വ്യക്തമായ ലക്ഷ്യബോധവും സാമൂഹ്യബോധവും ഉണ്ടാകണമെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ ് (ഒ.എം.പി.സി ) നേതൃസംഗമം
കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ രംഗം കൂടുതൽ വ്യാപിച്ചുവരുമ്പോൾ ഓൺലൈൻ മാധ്യമങ്ങൾക്ക് പ്രാധാന്യം സ്വാധീനവും, വർധിച്ചുവരുകയാണ്.

വാർത്തകൾക്കായി മാസപ്പടിവാങ്ങുക, ബ്ലാക്ക് മെയിൽ ചെയ്ത്പണം ഉണ്ടാക്കുക, വൻകിട കമ്പനിക്ൾക്കുവേണ്ടി പ്രവർത്തിക്കുക, ആളുകളെ മോശമാക്കി വാർത്ത പ്രസിദ്ധീകരിച്ച് പണം വാങ്ങുക, എന്നിങ്ങനെ മാധ്യമരംഗത്ത അഭിഷണീയമായ നിരവധിപ്രവണതകളുണ്ട്്്. പണത്തിനുവേണ്ടി നമ്മുടെ സാമൂഹ്യബോധത്തെ സാമൂഹ്യഘടനയെ പ്രതിബന്ധതയെ ദുർബലപ്പെടുത്തരുത്. മാധ്യമ പ്രവർത്തകർക്ക്് ശരിയായ നീരീക്ഷണം വേണം. രാഷ്ട്രീയം താല്പര്യങ്ങൾക്കുവേണ്ടി വാർത്തകൾ കെട്ടിച്ചമക്കുമ്പോൾ നീതിയുടെയും സത്യത്തിന്റെയും ഇടം കൊട്ടിയടക്കപ്പെടരുതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സത്യത്തിനുവേണ്ടി നിലനല്ക്കുമ്പോൾ എതിർപ്പുകൾ ഉണ്ടായാൽ ്അതിജീവിക്കാനുളള ധാർമിക ശക്തി നേടണം. പരസ്യതാല്പര്യങ്ങൾക്കുവേണ്ടി മൂല്യങ്ങൾ ബലികഴിക്കാതിരിക്കാനുള്ള ധീരതവേണമെന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. അധാർമ്മികതക്കും അസമത്ത്വത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരായ പോരാട്ടത്തിൽ പ്രധാനമായ പങ്കുവഹിയ്ക്കാൻ ഓൺലൈൻ മീഡിയക്ക് ഇന്ന് കഴിയുമെന്നും ജയരാജൻ വിശദീകരിച്ചു.

ചടങ്ങിൽ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. ശരിയായ വാർത്തകൾ വേഗത്തിൽ എത്തിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തമാണുള്ളതെന്നു അദ്ദേഹം പറഞ്ഞു.

ഒ.എം.പി.സിയുടെ ലോഗോ പ്രകാശനം രമേശ് ചന്നിത്തല നിർവഹിച്ചു. ഒ.എം.പി.സിയുടെ ദേശീയ പ്രസിഡന്റ് കെ.വി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ ജനറൽ സെക്രട്ടറി ടി.ആർ ദേവൻ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഒ.എം.പി.സിയുടെ ദേശിയ ചെയർമാൻ ഡോ.ടി.വിനയ കുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഒ.എം.പി.സിയുടെ തെരഞ്ഞെടുത്ത പുതിയ ജില്ലാ ഭാരവാഹികൾക്ക് ഐഡന്റിറ്റി കാർഡ് വിതരണവും നടത്തി. നാഷണൽ വൈസ് പ്രസിഡന്റ് ആർ.സൂര്യ ദേവ്,നാഷണൽ സെക്രട്ടറിമാരായ അജിത ജയ്ഷോർ, എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു.

സംസ്ഥാന കൗൺസിൽ അംഗം സുനിൽ ഞാറക്കൽ ജില്ലാ ജനറൽ സെക്രട്ടറി സുബീഷ് ലാൽ, സംസ്ഥാന ഭാരവാഹികളായ രഞ്ജിത്ത് മേനോൻ, ഇ.എസ് ഷാജേന്ദ്രൻ ജില്ലാ ഭാരവാഹികളായ വൃന്ദ വി നായർ, കാർത്തിക വൈഗ, സാജു തറനിലം, റഷീദ് മല്ലശ്ശേരി, ജബ്ബാർ വാത്തേലി, ജഗൻ ജി ഈഴവൻ, ബിജോയ് സ്രാമ്പിക്കൽ, അജയകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് സിബി തോമസ് പ്രമേയം അവതരിപ്പിച്ചു.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles