Wednesday, January 1, 2025

Top 5 This Week

Related Posts

‘പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് ഒരു പാഠപുസ്തകമായിരുന്നു ഉമ്മൻ ചാണ്ടി സാർ. ”ഡോ.ജോൺസൺ വി. ഇടിക്കുള

എടത്വ:പകരക്കാരനില്ലാത്ത നേതാവും കേരളത്തിലെ ജനകീയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടി സാർ എന്ന് പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി.ഇടിക്കുള.യാത്രകളിൽ മാത്രം ഉറങ്ങുകയും ബാക്കി സമയം പൊതുപ്രവർത്തനത്തിനായി മാറ്റിവെച്ച കേരളത്തിന്റെ ഉമ്മൻ ചാണ്ടി സാർ എന്ന വ്യക്തിത്വത്തെ ജനഹൃദയങ്ങളിൽ നിന്നും പെട്ടെന്ന് തുടച്ചു മാറ്റുവാൻ സാധ്യമല്ല.

പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആയിരക്കണക്കില്‍ ആളുകള്‍ക്ക് ഒരു പാഠപുസ്തകമായിരുന്നു ഉമ്മൻ ചാണ്ടി സാർ. കേരളത്തിന്റെ മുഖ്യമന്ത്രി ആയ സമയങ്ങളിൽ കൂടുതല്‍ പ്രതിബദ്ധതയോടെ അദ്ദേഹം പൊതുപ്രവര്‍ത്തനം നടത്തിയെന്നുള്ളത് വ്യക്തമാണ്.രാഷ്ട്രിയത്തിൽ ഉണ്ടാക്കുന്ന ജയാപരാജയങ്ങള്‍ ഉമ്മൻ ചാണ്ടി സാറിന് ഒരിക്കലും പൊതുപ്രവര്‍ത്തനത്തിന് തടസമായിരുന്നില്ല. അതുകൊണ്ടുതന്നെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിൽ ഉമ്മൻ ചാണ്ടി എന്ന ജനങ്ങളുടെ ‘കുഞ്ഞൂഞ്ഞ് ‘ തോൽവി അറിഞ്ഞിട്ടില്ല.

അദ്ദേഹത്തോടൊപ്പം പല വേദികളിലും പങ്കെടുക്കുകയും എടത്വയിൽ ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ അനുസ്മരണവും മഴ മിത്രം താക്കോൽ ദാനവും നിർവഹിക്കുവാൻ എത്തിയത് ഇന്നലെയെന്ന പോലെ ഓർക്കുന്നതായി ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാനും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന സമിതി ലക്ഷ്യങ്ങളുടെ അംബാസിഡർ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles