Wednesday, December 25, 2024

Top 5 This Week

Related Posts

ഒഡീഷയിൽ ബിജെപി ബിജു ജനതാദളും (ബിജെഡി) സഖ്യം പൊളിഞ്ഞു

ഭുവനേശ്വർ: ഒഡീഷയിൽ ബിജെപി യും നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളും (ബിജെഡി) യും തമ്മിൽ സഖ്യം പൊളിഞ്ഞു. ഇരു പാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. ആഴ്ചകളായി നീണ്ട ചർച്ചയാണ് മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ തട്ടി തകർന്നത്.

മെയ് 13 മുതൽ നാല് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ഒഡീഷയിൽ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടക്കുന്നതിനാൽ സഖ്യ ചർച്ചകൾ പരാജയപ്പെട്ടത് ഇരു പാർ്ട്ടികൾക്കും വെല്ലുവിളിയാണ്. സംസ്ഥാനത്തെ 21 ലോക്സഭാ സീറ്റുകളിൽ 18 എണ്ണത്തിലും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 147 നിയമസഭാ സീറ്റുകളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചപു
24 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെഡി ബിജെഡി ബിജെപിയുമായി സഖ്യം ഉറപ്പിച്ച്്് ഭരണത്തുടർച്ച് നേടാനുള്ള ശ്രമത്തിലായിരുന്നു. സംഥാനത്തെ സഖ്യത്തിലൂടെ കൂടുതൽ പാർലമെന്റ് അംഗത്വം നേടാനുള്ള നീക്കമായിരുന്നു ബിജെപിയുടേത്.
ബിജെപി കൂടുതൽ സീറ്റുകൾ ചോദിച്ചതാണ് സഖ്യം പൊളിയാനുള്ള കാരണമെന്നാണ് അറിയുന്നത്. മത്സരിക്കുന്ന മണ്ഡലങ്ങളിലും തർക്കം ഉടലെുത്തു. പ്രാഥമിക വട്ട ചർച്ചയിൽ 47 അസംബ്ലി സീറ്റുകളും 14 ലോക്സഭാ സീറ്റുകളും ബിജെപിക്ക് നൽകുന്നതിനു ധാരണയായതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. 65 നിയമസഭാ സീറ്റുകളും 15 ലോക്സഭാ സീറ്റുകളും നൽകണമെന്ന് ബിജെപി വാശിപിടിച്ചതായി പറയപ്പെടുന്നു.

ധാരണ പൊളിഞ്ഞതോട് ബിജെപി സംസ്ഥാന അധ്യക്ഷൻ മൻമോഹൻ സമൽ, സംസ്ഥാനത്തെ എല്ലാ ലോക്സഭാ, നിയമസഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഒഡീഷയിൽ ബിജെപി അധികാരത്തിൽ വരുമെന്നും അവകാശപ്പെട്ടു. ബിജെഡി സംഘടനാ സെക്രട്ടറി പ്രണബ് പ്രകാശ് ദാസ് പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നു പ്രസ്താവിച്ചു. ‘നാലിൽ മൂന്ന്’ ഭൂരിപക്ഷം നേടി ആറാം തവണയും അധികാരത്തിൽവരുമെന്നും പറഞ്ഞു. ഒമ്പത് വർഷം സം്ഥാനത്ത് ബിജെപി. ബീജെഡി സഖ്യത്തിലായിരുന്നു. പിന്നീട് സഖ്യം ഇല്ലെങ്കിലും ദേശീയ തലത്തിലും മറ്റും തന്ത്രപരമായ യോജിപ്പും വിയോജിപ്പും തുടരുകയായിരുന്നു. ബിജെപി ക്കെതിരെ ഇന്ത്്യ സഖ്യത്തിന്റെ ഭാഗമാകുന്നതിനു ബിജെഡി തയ്യാറായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles