Wednesday, December 25, 2024

Top 5 This Week

Related Posts

യുകെയിൽ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ട കേസിൽ ഭർത്താവിന് 40 വർഷം തടവ്

ലണ്ടൻ : നഴ്‌സായ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 40 വർഷം തടവ്. വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറചേലപാലൻ സാജു (52) നെയാണ് ് നോർതാംപ്ടൻ ക്രൗൺ കോടതി ശിക്ഷിച്ചത്. പ്രതിക്ക് കുറഞ്ഞത് 40 വർഷം ജയിൽശിക്ഷ ഉറപ്പാക്കണമെന്ന് വിധിയിലുണ്ട്്. .

കൊലപാതക ദിവസം പോലീസ് പ്രതിയെ കീഴടക്കുന്ന ദൃശ്യം കാണാം

2022 ഡിസംബർ 14നു രാത്രി 10 മണിക്ക് അഞ്ജുവിനെ കുത്തിയും മക്കളെ സാജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ബ്രിട്ടനിലെ കെറ്ററിങ്ങിൽ ജനറൽ ആശുപത്രിയിൽ നഴ്‌സായിരുന്ന അഞ്ജു. .പ്രണയവിവാഹമായിരുന്ന ഇരുവരും 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം.
സൗദിയിലായിരുന്ന സാജുവും അഞ്ജുവും 2021 ഒക്ടോബറിലാണു ബ്രിട്ടനിലേക്കു കുടിയേറിയത്. സംഭവ ദിവസം അഞ്ജു. ജോലിക്കെത്താതിരുന്നതോടടെ സുഹൃത്തുക്കൾ അന്വേഷിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പോലീസ് എത്തുമ്പോൾ കുട്ടികൾ മരിച്ചിരുന്നില്ല. എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles