മൂവാറ്റുപുഴ : നിര്‍മല കോളജ് ഉയര്‍ന്ന മതേതരമൂല്യവും സാഹോദര്യവും സഹിഷ്ണുതയും ഉറപ്പുവരുത്താന്‍ എന്നും ശ്രദ്ധപുലര്‍ത്തുന്ന സ്ഥാപനമാണെന്ന് പ്രിന്‍സിപ്പാള്‍ ഫാദര്‍ ജസ്റ്റിന്‍ കെ. കുര്യാക്കോസ് ജസ്റ്റിന്‍ കണ്ണാടന്‍ പ്രസ്താവിച്ചു. നിസ്‌കാരത്തിനു മുറി അനുവദിക്കണമെന്ന് ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികളുടെ അപേക്ഷ പരിശോധിച്ച് പ്രസ്തുത ആവശ്യം ഒരു തരത്തിലൂം അനുവദിക്കേണ്ടതില്ലെന്നു തീരുമാനിച്ചതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഞങ്ങളുടെ നിലപാട് ശക്തവും വ്യക്തവും സുതാര്യവുമാണെന്നും വിഷയത്തില്‍ മത സ്പര്‍ധ സൃഷ്ടിക്കുന്ന തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇക്കാര്യത്തിലെ വിദ്യാര്‍ഥകളുടെ പ്രതിഷേധം പെട്ടന്നുള്ള ഒരു പ്രതികരണമാവാം. കുട്ടികള്‍ക്കെതിരായ അച്ചടക്ക നടപടികള്‍ ആലോചിക്കുന്നില്ല. കുട്ടികള്‍ നിര്‍മലയിലെ കുട്ടികളാണ് അവരെ തെറ്റുകള്‍ പറഞ്ഞു മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.