Wednesday, December 25, 2024

Top 5 This Week

Related Posts

എൻ.ജി.ഒ. യൂണിയൻ മാർച്ചും ധർണയും നടത്തി

മൂവാറ്റുപുഴ : എൻ.ജി.ഒ യൂണിയൻ മുവാറ്റുപുഴ മേഖലയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേരള ഗവണ്മെന്റിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ധർണ നടത്തിയത്.

ngo

എസ്.എൻ.ഡി.പി. ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺഹാൾ മൈതാനിയിൽ മാർച്ച് സമാപിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .ജില്ലാ വൈസ് പ്രസിഡൻറ് എൻ എം രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ പി പി സുനിൽകുമാർ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി വി വാസുദേവൻ, രാജമ്മ രഘു, എൽദോസ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles