Friday, November 1, 2024

Top 5 This Week

Related Posts

ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനുളള ഫോർമുലയുമായി ഇസ്രയേൽ ;നിർദേശം സ്വീകാര്യമെന്ന് ഹമാസ്

ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് ഘട്ട ഫോർമുലയുമായി ഇസ്രയേൽ. പദ്ധതി പ്രഖ്യാപിച്ച അമേരിക്ക നിർദേശം അംഗീകരിക്കാൻ ഇരുകൂട്ടരോടും ആഹ്വാനം ചെയ്തു. അമേരിക്കയുടെ നയതന്ത്ര ഇടപ്പടലുകളുടെ ഭാഗമായാണ് ഇസ്രയേൽ ഫോർമുലയെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

സമ്പൂർണ വെടിനിർത്തൽ, ഗാസയിൽ നിന്നു ഇസ്രയേൽ സൈനിക പി്്ന്മാറ്റം ഉൾപ്പടെയുള്ള നിർദേശങ്ങളാണ് ഇസ്രയേൽ മുന്നോട്ട് വച്ചിട്ടുള്ളത്. ഖത്തർ വഴി ഹമാസിന് സമർപ്പിച്ച നിർദ്ദേശത്തോട് ഹമാസ് അനുകൂലമായി പ്രതികരിച്ചതായി റിപ്പോർട്ട്.ആറു ആഴ്ചകളിലായി നടത്തുന്ന ആദ്യഘട്ടത്തിൽ തന്നെ സമ്പൂർണമായും വെടിനിർത്തൽ പ്രബല്യത്തിൽ വരുത്തണമെന്നതാണ് ഇസ്രയേൽ മുന്നോട്ടുവച്ച ഉപാധികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഒപ്പം ആദ്യഘട്ടത്തിൽ തന്നെ ഗുരുതരാവ്‌സഥയിലുള്ളവരും സ്ത്രീകളുമായിട്ടുള്ള ബന്ദികളെ ഇസ്രയേൽ പുറത്തുവിടും. ദിവസേന 600 ട്രക്കുകളിലായി ഗാസയിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കും. രണ്ടാംഘട്ടത്തിൽ ഗാസയിൽ നിന്ന് മുഴുവൻ ഇസ്രയേൽ സൈന്യത്തെയും പിൻവലിക്കുമെന്നതാണ് പുരുഷൻമാരുൾപ്പടെയുള്ള എല്ലാ ബന്ദികളെയും ഈ ഘട്ടത്തിൽ മോചിപ്പിക്കും.

മൂന്നാം ഘട്ടത്തിലാണ് ഗാസയെ പുനർനിർമ്മാണത്തിനു തുടക്കം കുറിക്കും. ആശുപത്രികൾ, സ്‌കൂളുകൾ, വീടുകൾ എന്നിവ നിർമിക്കും. അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളുടെ സഹായത്തോടെയായിരിക്കും പുനർനിർമാണം. യുദ്ധം അവസാനിപ്പിക്കാനുളള ചർച്ചകളിലെല്ലാം മാധ്യസ്ഥരുടെ മുമ്പാകെ ഹമാസ് മുന്നോട്ടുവച്ച പ്രധാന ആവശ്യമായിരുന്നു ഇസ്രയേലിന്റെ സൈനിക പിന്മാറ്റം. അതാണ് ഇ്‌പ്പോൾ യഥാർഥത്തിൽ ഇസ്രയേലും, അമേരിക്കയും മുന്നോട്ടുവച്ചിരിക്കുന്നത്.

‘സ്ഥിരമായ വെടിനിർത്തൽ’ അടിസ്ഥാനമാക്കിയുള്ള ‘ഏത് നിർദ്ദേശത്തോടും അനുകൂലമായും ക്രിയാത്മകമായും ഇടപെടാൻ’ തയ്യാറാണെന്ന് ഹമാസ് നേതാക്കൾ പറഞ്ഞതായി അൽജസീറ റി്‌പ്പോർട്ട് ചെയ്തു.
, ‘ഇസ്രായേലും അമേരിക്കയും ഗാസയ്ക്കെതിരായ ഇസ്രായേൽ യുദ്ധത്തിന്റെ പരാജയം സമ്മതിക്കുന്നു, അതിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന അർത്ഥത്തിൽ’ അത് കാണിക്കുന്നു എന്ന് പലസ്തീൻ നാഷണൽ ഇനിഷ്യേറ്റീവിൽ നിന്നുള്ള മുസ്തഫ ബർഗൂട്ടിയെ ഉദ്ദരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

ബന്ദികളെ മോചിപ്പിക്കാതെയുളള യുദ്ധം ഇസ്രയേലിനെ കൂടുതൽ പ്രഷുബ്ധമാക്കുകയും , ഫലസ്തീൻ വംശഹത്യക്കെതിരെ ലോകമെങ്ങും വളരുന്ന ബഹുജന രോഷവും ഇസ്രയേലിനെ യുദ്ധം നിർത്താൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിധി, ഐക്യരാഷ്ട്ര സഭയിലെ ഒറ്റപ്പെടൽ. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുന്ന രാജ്യങ്ങളുടെ വർധനവ്, ഇസ്രയേൽ അനുകൂല രാഷ്ട്രങ്ങളിൽ യുദ്ധത്തിനെതിരൈ രൂപപ്പെടുന്ന ശക്തമായ പ്രക്ഷോഭം. ഇതെല്ലാം ഇസ്രയേലിന്റെ ഭാവി അപകടപ്പെടുത്തുന്നതാണ്. മാത്രമല്ല റഫ ആക്രമണത്തിലൂടെയും യുദ്ധ ലക്ഷ്യം നേടാനായില്ലെങ്കിൽ ഹമാസിന്റെ മുന്നിൽ നാണം കെട്ട് യുദ്ധം നിർത്തേണ്ടിവരുകയും ചെയ്യും. ഈ തിരിച്ചറവാകാം മനം മാറ്റത്തിനു കാരണം.

എതായാലും എട്ട് മാസത്തെ കൊടിയ യുദ്ധം അവസാനിപ്പിക്കാനുളള വഴി തുറന്നിരിക്കുകയാണെന്ന് പ്രതീക്ഷയാണ് ഉയർന്നിരിക്കു്ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles