Wednesday, December 25, 2024

Top 5 This Week

Related Posts

ചോദ്യ പേപ്പർ ചോർച്ച :ബിജെപിയുടെ അഴിമതി രാജ്യത്തെ തളർത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി

അഞ്ച് വർഷത്തിനിടെ രാജ്യത്ത് 43 റിക്രൂട്ട്മെന്റ് പരീക്ഷകളുടെ പേപ്പറുകളാണ് ചോർന്നത്. കോടിക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിച്ച ചോദ്യ പേപ്പർ ചോർച്ച നമ്മുടെ രാജ്യത്തിന്റെ ദേശീയ പ്രശ്‌നമായി മാറിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവും വലിയ യുവജനസംഖ്യയാണ് നമ്മുടേത്. നമ്മുടെ യുവാക്കളെ നൈപുണ്യവും കഴിവും ഉള്ളവരാക്കുന്നതിന് പകരം അവരെ ദുർബലരാക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. കോടിക്കണക്കിന് വിദ്യാർത്ഥികൾ രാവും പകലും കഷ്ടപ്പെട്ട് പഠിച്ചാണ് വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്. അവരുടെ മാതാപിതാക്കൾ രാപകൽ അധ്വാനിച്ചാണ് പഠിക്കാൻ പണം കണ്ടെത്തുന്നത്. കുട്ടികൾ വർഷങ്ങളായി ഒഴിവുകൾക്കായി കാത്തിരിക്കുന്നു. ഒരു ഒഴിവ് വന്നാൽ അപേക്ഷക്ക്്് ചെലവുണ്ട്. പരീക്ഷയ്ക്ക് പോകാൻ ചെലവ് ഉണ്ട്. എന്നാൽ അഴിമതിയിൽ അവരുടെ മുഴുവൻ അധ്വാനവും പാഴാകുന്നു
ബിജെപിയുടെ അഴിമതി രാജ്യത്തെ തളർത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles