നീറ്റ് വിവാദവും യുജിസി-നെറ്റ് റദ്ദാക്കലും തന്റെ പാർട്ടി പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
”മോദി ജി റഷ്യ-ഉക്രെയ്ൻ യുദ്ധം നിർത്തിയെന്നാണ് പറയുന്നത്. എന്നാൽ ചില കാരണങ്ങളാൽ ഇന്ത്യയിലെ പേപ്പർ ചോർച്ച തടയാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ല അല്ലെങ്കിൽ തടയാൻ ആഗ്രഹിക്കുന്നില്ല.’ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി പറഞ്ഞു.
വിദ്യാഭ്യാസ സമ്പ്രദായം ബിജെപിയുടെ മാതൃസംഘടന പിടിച്ചെടുത്തതിനാലാണ് പേപ്പർ ചോർച്ചയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
”ഇത് മാറാത്ത സമയം വരെ പേപ്പർ ചോർച്ച തുടരും. മോദിജി ഇത് പിടിച്ചെടുക്കാൻ സൗകര്യമൊരുക്കി.’ ഇത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർമാരെ തിരഞ്ഞെടുത്തത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ലെന്നും ഒരു പ്രത്യേക സംഘടനയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
”ഈ സംഘടനയും ബിജെപിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കടന്നുകയറി അതിനെ തകർത്തു. നോട്ട് അസാധുവാക്കലിലൂടെ സമ്പദ്വ്യവസ്ഥയിൽ നരേന്ദ്ര മോദി ചെയ്തത്, ഇപ്പോൾ വിദ്യാഭ്യാസ സമ്പ്രദായത്തിലും ചെയ്തിരിക്കുന്നു.
”ഇത് സംഭവിക്കുന്നതിന്റെയും നിങ്ങൾ കഷ്ടപ്പെടുന്നതിന്റെയും കാരണം സ്വതന്ത്രവും വസ്തുനിഷ്ഠവുമായ വിദ്യാഭ്യാസ സമ്പ്രദായം തകർത്തതാണ്. ഇവിടെ കുറ്റക്കാരായ ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അവർ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ‘ രാഹുൽ ഗാന്ധി പറഞ്ഞു