Monday, January 27, 2025

Top 5 This Week

Related Posts

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല ; ഇന്ത്യ മുന്നണിയുടെ തകർപ്പൻ മുന്നേറ്റം

എൻഡിഎ 292 ഇന്ത്യസഖ്യം 234

240 സീറ്റ് നേടി ബിജെപി രാജ്യത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം നേടാനായില്ല. ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേതിനേക്കാൾ 63 സീറ്റുകൾ കുറഞ്ഞു. എൻ.ഡി.എ മുന്നണി 292 സീറ്റും ഇന്ത്യ സഖ്യം 234 സീറ്റും നേടി. ഹിന്ദി ഹൃദയ ഭൂണിയിൽ അടക്കം മോദി പ്രഭാവം അസ്തമിക്കുന്ന ലക്ഷണംകാണിച്ച തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് സൂചിപ്പിച്ച് 99 സീറ്റിലേക്ക കുതിച്ചുയർന്നു. ഉത്തർ പ്രദേശിലെ തിരിച്ചടിയാണ് ബിജെപിക്ക് കനത്ത ആഘാതമായത്. അവിടെ 37 സീറ്റ് നേടി സമാജ് വാദി പാർട്ടി ഏറ്റവും വലിയ കക്ഷിയായി. കോൺഗ്രസിന് അമേഠിയും, റായ്ബറേലിയും അടക്കം ആറ് സീറ്റ് കിട്ടി. ബിജെപിക്ക്്് 33 സീറ്റ് ആണ് ലഭിച്ചത്. ബിഎസ്പി ഒരു സീറ്റുപോലും ലഭിക്കാതെ അസ്തമിച്ചു.

2019ൽ ബിജെപിക്ക് 303 സീറ്റും എൻ.ഡി.എ മുന്നണിക്ക്് 352 സീറ്റും നേടിയാണ് മോദി പ്രധാന മന്ത്രിയായത്. കോൺഗ്രസിന് 52 സീറ്റും യുപിഎ ക്ക് 91 സീറ്റും എന്നതായിരുന്നു കക്ഷി നില. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് 55 സീറ്റ് നേടാനാവാതെ 2014 മുതൽ പിന്നോട്ടുപോയ കോൺഗ്രസാണ് 99 സീറ്റ് എന്ന നിലയിലേക്ക് കുതിച്ചുയർന്നത്. രാഹുൽ ഗാന്ധി വയനാടും റായ്ബറേലിയിലും നേടിയ തിളക്കമേറിയ വിജയവും ചേർന്നതോടെ കരുത്തുകാണിച്ചാണ് പുതിയ പാർലമെന്റിലേക്ക് വരുന്നത്. എക്‌സിറ്റ് പോൾ പ്രവചനം എല്ലാം പാളിയ ഫലമാണ് സംഭവിച്ചത്.

ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസിന്റെയും ഒഡീഷയിൽ ബിജു ജനതാദളിന്റെയും തകർച്ചയാണ് എൻ.ഡി.എ മുന്നണിക്ക് 292 ലേക്ക് എത്താനുള്ള വഴിയൊരുക്കിയത്. തെലുങ്ക് ദേശം ആന്ധ്ര നിയമ സഭയിൽ ഭൂരിപക്ഷം നേടിയതോടൊപ്പം 25 അംഗ പാർലമെന്റിൽ 16 സീറ്റ് നേടി മുന്നണിയിൽ നിർണായക ശക്തിയായി. ബാക്കി മൂന്ന് സീറ്റ് ബിജെപിയും നാല് സീറ്റ് വൈഎസ്ആർ കോൺഗ്രസും, രണ്ടു സീറ്റ്്് ജെഎൻപിയും കരസ്ഥമാക്കി. ഒഡീഷയിൽ കാൽ നൂറ്റാണ്ടായി അധികാരത്തിലിരുന്ന ബിജു ജനതാദൾ ബിജെപിയോട് തോറ്റതോടെ ഇവിടെ 21 പാർലമെന്റ് സീറ്റിൽ
20 എണ്ണവും ബിജെപി പിടിച്ചു. ഒരെണ്ണം കോൺഗ്രസ്സും ജയിച്ചു. ബിഹാറിൽ ആർജെഡി നേതൃത്വം നല്കുന്ന ഇന്ത്യ സഖ്യത്തിന് പ്രതീക്,ിച്ച മുന്നേറ്റം ഉണ്ടായില്ല. 40 സീറ്റിൽ 12 വീതം ബിജെപിയും ജനതാദൾ യു വും നേടി. അഞ്ച് സീറ്റ് എൻഡിഎ ഘടക കക്ഷിയായ ആർഎൽപിആർവിയും നേടി. ആർജെഡി നാല്, കോൺഗ്രസ് മൂന്ന്്്, സിപിഐ എംഎൽ രണ്ട് ഇങ്ങനെയാണ് കക്ഷിനില. ഡൽഹിയിലെ ഏഴ് സീറ്റും ബിജെപി നേടിയതും എഎപിയുടെയും കോൺഗ്രസിന്റെയും കണക്കുകൂട്ടൽ തെറ്റിച്ചു. കെജ്രിവാളിന്റെ അറസ്സും ജയിൽ വാസവും ജാമ്യം കിട്ടി പുറത്തുവന്നു നടത്തിയ വമ്പൻ പ്രചാരണവും ഡൽഹിയിൽ ഇന്ത്യ സഖ്യത്തെ വിജയത്തുലെത്തിച്ചില്ല.
29 സീറ്റ് നേടി ബംഗാളിൽ തൃണമൂൽ കോൺഗ്രസും, തമിഴ്നാട്ടിൽ 22 സീറ്റ് നേടി ഡി.എം.കെ.യും മികച്ച വിജയം നേടി.

മഹാരാഷ്ട്രയിൽ കോൺഗ്രസ്സും, ശരത് പവാറിന്റെ എൻ.സി.പിയും ഉദ്ദവ് താക്കറെയുടെ ശിവസേനയും മുന്നേറിയതോടെ ഇന്ത്യ സഖ്യം നേട്ടമുണ്ടാക്കി. 48 സീറ്റിൽ കോൺഗ്രസ് 13, എൻസിപി ശരത്പാവാർ വിഭാഗം എട്ട്, ഉദ്ദവ് താക്കറെ വിഭാദം ശിവസേന ഒമ്പത്, ബിജെപി ഒമ്പത്, ശിവസേന ഷിൻഡെ വിഭാഗം ഏഴ്, വിമത എൻ.സി. പി ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കേരളത്തിൽ 20 ൽ 18 സീറ്റും, സിപഎം ഒരു സീറ്റും നേടിയത് ഇന്ത്യ സഖ്യത്തിന് 19 സീറ്റിന്റെ പിന്തുണ ലഭിക്കും.

സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കി ബി.ജെ.പിയും ഇൻഡ്യാ സഖ്യവും. ഇന്ന് ഡൽഹിയിൽ നേതൃയോഗം ചേരും. ടി.ഡി.പിയും, ജെ.ഡി.യുവും എൻ.ഡി.എ മുന്നണിയിൽ ഉറച്ചുനിന്നാൽ മോദി മൂന്നാം തവണയും പ്രധാന മന്ത്രിയാകും. സ്വതന്ത്രമാരുടെയും ഇരു മുന്നണികളിലും ഉൾപ്പെടാത്തവരുടെയും തീരുമാനം നിർണായകമാണ്.

ഇരുമുന്നണികൾക്കും ലഭിച്ച സീറ്റ് നില

NDA 292
Bharatiya Janata Party – BJP 240
Telugu Desam – TDP 16
Janata Dal (United) – JD(U) 12
Shiv Sena – SHS 7
Lok Janshakti Party(Ram Vilas) –
LJPRV 5
Janasena Party – JnP 2
Janata Dal (Secular) – JD(S) 2
Rashtriya Lok Dal – RLD 2
United People’s Party, Liberal – UPPL 1
Asom Gana Parishad – AGP 1
Apna Dal (Soneylal) – ADAL 1
AJSU Party – AJSUP 1
Nationalist Congress Party – NCP 1
Hindustani Awam Morcha (Secular) – HAMS 1

INDIA- 234
Indian National Congress – INC 99
Samajwadi Party – SP 37
All India Trinamool Congress – AITC 29
Dravida Munnetra Kazhagam – DMK 22
Shiv Sena (Uddhav Balasaheb
Thackrey) – SHSUBT 9
Nationalist Congress Party –
Sharadchandra Pawar – NCPSP 8
Rashtriya Janata Dal –
RJD 4
Communist Party of India (Marxist) – CPI(M) 4
Indian Union Muslim League – IUML 3
Aam Aadmi Party – AAAP 3
Jharkhand Mukti Morcha – JMM 3
Communist Party of India
(Marxist-Leninist) (Liberation) – CPI(ML)(L) 2
Communist Party of India – CPI 2
Jammu & Kashmir National Conference –
JKN 2
Viduthalai Chiruthaigal Katchi – VCK 2
Kerala Congress – KEC 1
Revolutionary Socialist Party – RSP 1
Rashtriya Loktantrik Party – RLTP 1
Marumalarchi Dravida Munnetra
Kazhagam – MDMK 1
Bharat Adivasi Party – BHRTADVSIP 1

OTH

Yuvajana Sramika Rythu Congress Party –
YSRCP 4
IND 7
Sikkim Krantikari Morcha – SKM 1
Aazad Samaj Party
(Kanshi Ram) – ASPKR 1
Shiromani Akali Dal – SAD 1
All India Majlis-E-Ittehadul
Muslimeen – AIMIM 1
Zoram People’s Movement – ZPM 1
Voice of the People Party – VOTP 1

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles