Monday, January 27, 2025

Top 5 This Week

Related Posts

തല മറന്ന് എണ്ണ തേക്കരുതെന്ന് കോൺഗ്രസ് നേതാക്കളോട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

മറുനാടൻ ഷാജൻ സ്‌കറിയെ പിന്തുണക്കുന്നതിനെതിരെ മുസ്ലിം സംഘടനകൾ പ്രതിഷേധത്തിലേക്ക്

മുസ്ലിം വി്‌ദ്വെഷ പ്രചാരണം അജണ്ടയാക്കി പ്രവർത്തിക്കുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ പിന്തുണക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. തല മറന്ന് എണ്ണ തേക്കരുതെന്നേ ആ നേതാക്കളോട് പറയാനുള്ളൂ. എന്ന് നാസർ ഫൈസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇസ്ലാമിക വിരോധവും ഫാഷിസ്റ്റ്, കൃസംഘിസ്റ്റ് സേവയും രക്തത്തിലലിഞ്ഞ ഇത്തരം ആഭാസകരെ പിന്തുണക്കാൻ മത്സരിക്കുന്ന മതേതര നേതാക്കൾ ശക്തമായ പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വരുമെന്ന് അദ്ദേഹം ഓർമിച്ചു.

‘കാക്ക ഷോക്കടിച്ചടിച്ച് മരിച്ചാലും അതിൽ വർഗ്ഗീയത കണ്ടെത്തി ഇസ്ലാമിക വിരുദ്ധത പെരുപ്പിച്ച് അവതരിപ്പിക്കുക എന്നത് ചിലരുടെ മനോരോഗമാണ്. മറുനാടൻ ഓൺലൈൻ മുതലാളി അക്കാര്യത്തിൽ ഒരു ആഭാസനെ പോലെ തന്റെ സ്റ്റുഡിയോയിൽ ഇരുന്ന് വിഷം ഛർദ്ദിച്ച് മലയാള മണ്ണ് മലിനമാക്കുന്നത് കുറേ നാളുകളായി. മതേതര കേരളത്തിന് അത് സഹിക്കുന്നതിലപ്പുറമായിട്ടുണ്ട്. ഇത്തരം ആഭാസകർ ചില പ്രതിസന്ധികൾ നേരിടുന്നത് ‘ഉപ്പ് തിന്ന് വെള്ളം കുടിക്കുകയാണ്’ ,’ അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles