Thursday, January 9, 2025

Top 5 This Week

Related Posts

നമിതക്ക് കണ്ണീരോടെ വിട ; ആൻസൻ റോയിക്കെതിരെ നരഹത്യക്ക് കേസ്

മൂവാറ്റുപുഴ : ബുധനാഴ്ച അപകടത്തിൽ മരിച്ച നിർമ്മല കോളേജ് ബികോം അവസാന വർഷ വിദ്യാർഥിനി നമിത ആർ ( 20 ) ന് സഹപാഠികളുടെ കണ്ണീരിൽ കുതിർ്ന്ന അന്ത്യാഞ്ജലി. രാവിലെ 11 ഓടെ കോളേജ് കാംപസിൽ മൃതദേഹം പൊതു ദർശനത്തിനു വച്ചു. കോളേജ് മാനേജ്‌മെന്റും അധ്യാപകരും വിദ്യാർഥികളും അന്തിമോപചാരം അർപ്പിച്ചു. വൈകിട്ട് നാല്മണിയോടെ മൂവാറ്റുപഴ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. കോളേജ് വിട്ട്് ബുധനാഴ്ച വൈകിട്ട് റോഡ് കുറുകെ കടക്കവെയാണ് അമിത വേഗതയിലെത്തിയ ബൈക്ക് നമിതയെയും ഒപ്പമുണ്ടായിരുന്ന അനുശ്രീ രാജിനെയും ഇടിച്ചുതെറിപ്പിച്ചത്. ഉടൻ ഇരുവരെയും നിർമല മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലു ജീവൻ രക്ഷിക്കാനായില്ല.
വാഹനം വരുന്നുണ്ടോയെന്ന് നോക്കി സൂക്ഷമതയോടെ റോഡ് മുറിച്ചുകടക്കവെ റോഡിന്റെ മധ്യഭാഗത്തുവച്ചു അമിത വേഗതയിലെത്തിയ ബൈക്ക് നേരിട്ട് ഇരുവരുടെയും ദേഹത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥിനികൾ ദൂരത്തേക്ക് തെറിച്ചുവീണു. തലക്കേറ്റ പരിക്കേണ് മരണകാരണമായത്. വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകളാണ് നമിത.

സംഭവത്തിൽ ഏനാനെല്ലൂർ മുല്ലപ്പുഴച്ചാൽ കിഴക്കേമുറ്റത്ത് വീട്ടിൽ ആൻസൻ റോയി (21) യ്‌ക്കെതിരെ നരഹത്യക്ക് കേസെടുത്തായി മൂവാറ്റുപുഴ ഇൻസ്പെക്ടർ പി എം ബൈജു പറഞ്ഞു. അപകട സമയം പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞതായും പോലീസ് പറഞ്ഞു. പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. വിവിധ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ആൻസൻ.

അപകടം നടക്കുമ്പോൾ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. വാഴക്കുളം, തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് നമിതയുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ ഓടിച്ച ബൈക്ക് പിടിച്ചെടുത്തു. അപകടത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച ബസ് കണ്ടെത്തി. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധ നടത്തി. രക്തസാമ്പിൾ ഉൾപ്പെടെ ശേഖരിച്ചു. ചികിത്സയിലുള്ള ആൻസനെ ചോദ്യം ചെയ്യുകയും അറസ്റ്റടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

അപകടത്തിനു മുമ്പ് പ്രതി പലതവണ അമിത വേഗതയിൽ കോളേജ് ജംഗഷനിലൂടെ കറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടശേഷം മോശമായി പെരുമാറിയതും ലഹരിക്കടിമപ്പെട്ടാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന സംശയവും ബലപ്പെട്ടതോടെ ആൻസനെ പ്രവേശിച്ചിരുന്ന നിർമല ആശുപത്രിക്കുമുന്നിൽ നമിതയുടെ സഹപാഠികൾ പ്രകോപിതരായിരുന്നു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles