കൊച്ചി : മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനങ്ങൾ തുടരാമെന്ന് ഹൈക്കോടതി, സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ
മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് താത്കാലികമായി പ്രവർത്തനങ്ങൾ തുടരാമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്
ജുഡീഷ്യൽ കമ്മീഷന്റെ നടപടികൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ അപ്പീലിലാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
വേനലവധിക്കുശേഷം ജൂണിൽ വീണ്ടും കോടതി ഹരജി പരിഗണിക്കും. ഹരജിയിൽ അന്തിമ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിന് വഖഫ് വിഷയത്തിൽ ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരമുണ്ടോയെന്ന് ചോദിച്ചാണ് സിംഗിൾ ബെഞ്ച് സർക്കാർ നടപടി റദ്ദാക്കിയത്. വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡാണെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു.
മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
മുൻ ജസ്റ്റിസ് സി. എൻ. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് സർക്കാർ മുനമ്പം കമ്മീഷനെ നിയമിച്ചത്
മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനങ്ങൾ തുടരാമെന്ന് ഹൈക്കോടതി
