Tuesday, December 24, 2024

Top 5 This Week

Related Posts

മുല്ലപ്പെരിയാർ ഡാം ഡീക്കമ്മിഷൻ ചെയ്യണം; ഡീൻ കുര്യാക്കോസ് എം.പി. ലോക്്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി

മുല്ലപ്പെരിയാർ ഡാം ഡീക്കമ്മിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി
നിർഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ അഞ്ചു ജില്ലകളിലുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാകുമെന്ന് എം.പി പറഞ്ഞു.

കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി മേഖലയിലെ ജനങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്. ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശമാണ് മുല്ലപ്പെരിയാർ എന്നതും ആശങ്ക വർധിപ്പിക്കുന്നു.
കേന്ദ്ര ജല കമ്മീഷൻ 1979 യിൽ മുല്ലപ്പെരിയാർ സന്ദർശിച്ചപ്പോഴാണ് ഡാം അപകടാവസ്ഥയിലാണെന്ന് സത്യം ആദ്യമായി ലോകമറിഞ്ഞത് . ഇപ്പോൾ ഡാമിന് ഏതാണ്ട് 130 വർഷത്തോളം പഴക്കമുണ്ട്. ജലബോംബായ മുല്ലപ്പെരിയാർ ഡാം ഡീക്കമ്മിഷൻ ചെയ്യണം. ജലവിതരണത്തിൽ തമിഴ്നാടുമായി നിലനിൽക്കുന്ന കരാറിനെ ബാധിക്കാതെ പുതിയ ഡാം നിർമിക്കാനുള്ള നടപടി സ്വീകരിക്കണം. 2021 ലെ ഡാം സുരക്ഷാ നിയമപ്രകാരം ദേശീയ ഡാം സുരക്ഷാ അതോറിറ്റിയും ഇരു സംസ്ഥാനങ്ങളും ചേർന്ന് തീരുമാനങ്ങൾ എടുക്കണം. ഡീൻ ആവശ്യപ്പെട്ടു.

കേരളത്തിന് സുരക്ഷാ തമിഴ്‌നാടിനു ജലം എന്ന അർഥപൂർണമായ നിലപാടാണ് കേരളം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത് . നിർമ്മാണം ഏറ്റെടുക്കാൻ കേരളം എപ്പോഴും തയ്യാറാണുതാനും. പ്രശ്‌നപരിഹാരത്തിൽ കേന്ദ്രത്തിനു നിർണായക സ്വാധീനം ചൊലുത്താനാകും. രണ്ടു സംസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്തു ചർച്ചനടത്തി സമവായം കണ്ടെത്തി പുതിയ ഡാം നിർമ്മിക്കുവാനുള്ള നടപടികൾ കേന്ദ്രം ഉടൻ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles