Wednesday, December 25, 2024

Top 5 This Week

Related Posts

മോസ്‌കോയില്‍ സംഗീ പരിപാടിക്കിടെ ഭീകരാക്രമണം 60ലേറെ പേര്‍ കൊല്ലപ്പെട്ടു

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രണം. വെടിവയ്പ്പിലും സ്ഫോടനത്തിലും 60 പേര്‍ കൊല്ലപ്പെട്ടു. 145 ലേറെ പേര്‍ക്ക് പരിക്കേറ്റു. വെള്ളി രാത്രിയില്‍ നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള ക്രോകസ് സിറ്റി ഹാളില്‍ സംഗീത പരിപാടിക്കിടെ സൈനികവേഷത്തിലെത്തിയ അഞ്ച് അംഗ സംഘമാണ്് ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സംഗീത പരിപാടി നടക്കുന്ന ഹാളില്‍ കടന്ന് യന്ത്രതോക്കുകളുമായി ഭീകരര്‍ വെടിവയ്ക്കുന്നതിന്റെയും പരിഭ്രാന്തരായി ജനക്കൂട്ടം ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒന്നിലേറെ സ്ഫോടനമുണ്ടായി. ഇതോടെ, സംഗീത പരിപാടി നടന്ന ഹാളിന് തീപിടിച്ചു. അതില്‍ 60 ഓളം പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആക്രമണമുണ്ടായതായി മോസ്‌കോ മേഖല ഗവര്‍ണര്‍ ആന്‍ഡ്രി വോറോബിയോവ് സ്ഥിരീകരിച്ചു. ഐഎസ്‌ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെുത്തതായി പറയുന്നു. അഞ്ചാം തവണയും വ്‌ലാദിമിര്‍ പുടിന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സമീപകാലത്ത് റഷ്യ നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണം ഉണ്ടായത്. മോസ്‌കോയിലെ ഏറ്റവും പ്രശസ്തമായ കച്ചേരി ഹാളിലാണ് ആക്രമണം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles