Monday, January 27, 2025

Top 5 This Week

Related Posts

കേന്ദ്രത്തിന്റെ വിജ്ഞാപനം ; തൃശൂർ പൂരം നടത്താനാകാത്ത സാഹചര്യമെന്ന് മന്ത്രി കെ രാജൻ

കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനത്തോടെ – എക്സ്പ്ലോസീവ് നിയമം- തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് മന്ത്രി കെ രാജൻ. പുതിയ വിജ്ഞാപനമനുസരിച്ച വെടിക്കെട്ട് തേക്കിൻകാട് മൈതാനിയിൽ നടക്കില്ല, റോഡും വെടിക്കെട്ട് നടക്കുന്ന സ്ഥലവുമായി 200 മീറ്റർ ദൂരം വേണമെന്ന നിബന്ധനയും അപ്രായോഗികമാണ് മന്ത്രി കെ രാജൻ പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ എതിർപ്പ് അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂളുകൾ നിന്ന് 250 മീറ്റർ ദൂരം മാത്രമേ വെടിക്കെട്ട് നടത്താവൂ എന്ന നിബന്ധന അപകടകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വെടിക്കെട്ട് ദിവസം സ്‌കൂളുകൾ പ്രവർത്തിക്കില്ല. വിജ്ഞാപനത്തിലെ 2,4,6 വ്യവസ്ഥകൾ യുക്തി രഹിതമാണെന്നും ഇത് പൂർണമായും പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കാണികൾക്ക് ഉള്ള ദൂര പരിധി 60 മീറ്റർ ആക്കി കുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ ഭേദഗതി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles