തൊടുപുഴ : വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് മാത്യുകുഴൽനാടൻ. കരിമണൽ കമ്പനിയിൽനിന്നുമാത്രമല്ല, നിരവധി കമ്പനികളിൽനിന്നു കോടികൾ വാങ്ങിയിട്ടുണ്ടാകാമെന്നും ആരോപിക്കുന്നു. വീണയും കമ്പനിയും ജിഎസ്ടി അക്കൗണ്ട് ക്ലോസ് ചെയ്തതെന്തിനാണെന്നും കുഴൽനാടൻ ചോദിച്ചു. തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടു ദിവസമായിട്ടും പുറത്തുവിടാത്ത സാഹചര്യത്തിലാണ് വീണ്ടും മാധ്യമങ്ങളെ കാണുന്നതെന്ന്് വ്യക്തമാക്കിയാണ് മാത്യു കുഴൽനാടൻ 1.72 കോടി രൂപ ഒറ്റ കമ്പനിയിൽ നിന്നുള്ള ഒരു കണക്കു മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിലുള്ളതെന്ന്്് വ്യക്തമാക്കി.
എന്നാൽ, ഇതിലും എത്രയോ വലിയ തുകകളാണ് വീണ കൈപ്പറ്റിയിട്ടുണ്ടാകാം. വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടും. വീണ നികുതി അടച്ചോ എന്നതല്ല പ്രശ്‌നമെന്ന് ആവർത്തിച്ച കുഴൽനാടൻ, കരിമണൽ കമ്പനിയിൽനിന്ന് അവർ എത്ര രൂപ കൈപ്പറ്റിയെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കേരളത്തിൽ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവൽക്കരിക്കപ്പെട്ട അഴിമതിയുമാണെന്നു ആവർത്തിച്ചു.
”കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത്? കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. വിദ്യാഭ്യാസ സോഫ്റ്റ്വെയർ മുഖ്യ സേവനമെന്നാണ് എക്‌സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ, കരിമണൽ കമ്പനിക്ക് എന്തിനാണ് സ്‌കൂളുകൾക്കുള്ള സോഫ്റ്റ്വെയർ വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങൾക്കാണ് പണം വാങ്ങിയതെന്നും പറയണം.
തന്റെ ആരോപണം തെറ്റാണെങ്കിൽ അത് തെറ്റാണെന്നും പറയണം. 1.72 കോടി രൂപ മാത്രമാണോ വീണയ്ക്കു ലഭിച്ചതെന്ന് മുഖ്യമന്ത്രിയും സിപിഎമമും പറയണം.
”വീണ നികുതി അടച്ചിട്ടുണ്ടോ എന്നതല്ല പ്രധാനം. കേരളം പോലൊരു സംസ്ഥാനത്തെ സംബന്ധിച്ച് 50 ലക്ഷം രൂപയുടെ നികുതി ഒരു നക്കാപ്പിച്ച ആയിരിക്കാം. പക്ഷേ, അതല്ല ഇവിടെ വിഷയം. സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ മകൾ എത്ര കോടി രൂപ ആരിൽനിന്നൊക്കെ വാങ്ങിയെന്നതാണ് പ്രശനം. തനിക്ക് ഇതുവരെ ലഭിച്ച വിവരങ്ങൾ പാർട്ടി നേതൃത്വത്തെ ബോധിപ്പിച്ചിട്ടുണ്ട്്. ഇനി പാർട്ടി തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്നും അറിയിച്ചു.