Friday, December 27, 2024

Top 5 This Week

Related Posts

വീണ വിജയൻ വാങ്ങിയ പണത്തിന്റെ കണക്ക് എവിടെയെന്നു മാത്യൂകുഴൽനാടൻ

സിഎംആർഎൽ നി്ന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ വ്യക്തിപരമായി വാങ്ങിയ പണത്തിന്റെ കണക്ക്് ആദായനികുതി റിട്ടേണുകളിലോ മന്ത്രി പി.എ.മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിലോ കാണുന്നില്ലെന്നു മാത്യുകുഴൽനാടൻ എംഎൽഎ പറഞ്ഞു. സത്യവാങ്മൂലം തെറ്റാണെന്ന് പറയണം അല്ലെങ്കിൽ പണം വാങ്ങിയില്ലെന്നു സിപിഎം മറുപടി പറയണം. വീണ വിജയന്റെ കമ്പനിയുടെ പ്രവർത്തനം നിയമാനുസൃതമാണെന്നു സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരിക്കെ ജനങ്ങൾക്ക് വിവരങ്ങളറിയാൻ ആഗ്രഹമുണ്ട്. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീണാ വിജയൻ 2016-17ൽ 8,25,708 രൂപയാണ് വരുമാനമായി ആദായനികുതി റിട്ടേണിൽ കാണിച്ചത്. 2017-18ൽ 10,42,864 രൂപയും 2018-19ൽ 22 ലക്ഷം രൂപയും 2019-20ൽ 30,72,841 രൂപയും വരുമാനമായി കാണിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ മക്കൾക്കു ബിസിനസ് ചെയ്യാൻ പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നില്ല. രണ്ടു രീതിയിലാണ് പണം വാങ്ങിയെന്നു കാണുന്നത്. ഒന്ന് വീണ വിജയന്റെ പേരിൽ. രണ്ട്്. എക്‌സാലോജിക്കിന്റെ പേരിൽ. ഇതിൽ വ്യക്തിപരമായി വാങ്ങിയ പണം എന്തുകൊണ്ട് മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വന്നില്ല. ഇടപാടുകളിൽ ദുരൂഹത ഉയർന്ന സ്ഥിതിക്ക് മുഖ്യമന്ത്രിയുടെ മക്കളായ വീണയും വിവേകും സാമ്പത്തിക ഇടപാടുകള്‍ പുറത്തുവിടാൻ തയാറാകണം. നിയമസഭയിൽ മൈക്ക് ഓഫ് ചെയ്തതുകൊണ്ടോ ഭീഷണിപ്പെടുത്തിയതുകൊണ്ടോ തന്നെ പിൻതിരിപ്പിക്കാൻ കഴിയില്ലെന്നും മാത്യുകുഴൽനാടൻ പറഞ്ഞു.

ഭയം കാരണമാണ് വീണാ വിജയന്റെ വിഷയം സഭയിൽ പ്രതിപക്ഷം ഉന്നയിക്കാത്തതെന്ന സിപിഎം നേതാവ് എ.കെ.ബാലന്റെ പ്രസ്താവന സിപിഎമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന മാനസിക അവസ്ഥയാണ് കാണിക്കുന്നത്. സിപിഎം മുൻപ് ഭയപ്പെട്ടിരുന്നത് ജനങ്ങളെയാണ്. ഇപ്പോൾ ഭയപ്പെടുന്നത് പിണറായിയെ ആണെന്നും പാർട്ടിയുടെ എല്ലാ തല്ത്തിലും ഈ ഭയം പ്രകടമാണെന്നും മാത്യുകുഴൽനാടൻ പറഞ്ഞു.

പ്രതിപക്ഷത്തിനു മുഖ്യമന്ത്രിയെ ഭയമില്ല. മുഖ്യമന്ത്രിയോടു ചോദിക്കാനുള്ളത് മുഖത്തുനോക്കി ചോദിച്ചുകൊണ്ടേയിരിക്കുമെന്നും എന്റെ വായ് മൂടിക്കെട്ടാമെന്ന് ആരും കരുതേണ്ടെന്നും മാത്യുകുഴൽനാടൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles