Wednesday, December 25, 2024

Top 5 This Week

Related Posts

ഷാജൻ സ്‌കറിയയെയും രക്ഷിച്ചത് എ.ഡി.ജി.പി ; പി.വി. അൻവർ എം.എൽ.എ യുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മറുനാടൻ മലയാളി യുട്യൂബ് ചാനൽ ഉടമ ഷാജൻസ്‌കറിയെ അറസ്റ്റിൽനിന്നും മറ്റും രക്ഷിച്ചത് എ.ഡി.ജി.പി. എം.ആർ. അജിത് കുമാറാണെന്ന് വ്യക്തമാക്കി പി.വി.അൻവർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഷാജൻ സ്‌കറിയയുടെ വിഷയത്തിൽ പി.വി.അൻവറിന്റെ യുദ്ധ നീതി എന്ന് ചൂണ്ടികാണിച്ച് ബുധനാഴ്ച രാത്രി ഇട്ട പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആദ്യം ശത്രുവിന്റെ ആയുധശേഷി തകർക്കുക.
പിന്നീട് അവന്റെ സപ്ലേ ചെയിൻ
തകർക്കുക
എന്നിട്ടേ അക്രമിക്കാവൂ..
ഷാജൻ സ്‌കറിയയുടെ വിഷയത്തിൽ
പി.വി.അൻവറിന്റെ യുദ്ധനീതി ഇനി
ഇതാണ്.
നിന്നെ സഹായിച്ചതിന്റെ കൂലിയാണ് ഇപ്പോൾ ADGP ഏമാന് കിട്ടുന്നത്.
ഇനി സഹായിക്കുന്നവർക്കും
ഇതൊക്കെ തന്നെ കിട്ടും.
നിന്റെ റോസ് ഷർട്ടൂരി,തൊലിയുരിച്ച്
നിന്നെ ഈ സമൂഹത്തിന്റെ മുന്നിൽ നിർത്തിയിട്ടേ ഇത് അവസാനിപ്പിക്കൂ.
എത്ര പതപ്പിച്ചാലും,
സല്യൂട്ട് അടിച്ചാലും
ആ ദിവസം തന്നെയാണ്
നിന്നെ കാത്തിരിക്കുന്നത്.
ഇതാണ് അൻവറിന്റെ പോസ്റ്റ്.

നേരത്തെ ഷാജൻ സ്‌കറിയയുടെ വർഗീയ- വിദ്വേഷ പ്രചാരണത്തിനെതിരെ ശക്തമായി രംഗത്തുവന്ന പി.വി.അൻവറിന് സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നു വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷാജൻ സക്‌റിയക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ വന്നെങ്കിലും അറസ്റ്റ് ഒഴിവാക്കി ഒളിവിൽ പോകുന്നതിനും, കോടതിവഴി നിയമസഹായം തേടുന്നതിനും സഹായകരമായത് പോലീസ് നിലപാടാണെന്ന്
ചൂണ്ടികാണിച്ച് സാമൂഹ്യമാധ്യമങ്ങളിലും വിഷയം ചർച്ചയായിരുന്നു. പി.വി.അൻവറിന്റെ ഇടപെടലിൽ ഇടതുപക്ഷ പ്രവർത്തകർ അടക്കം വലിയ പിന്തുണയുമായി എത്തിയെങ്കിലും പോലീസ് നിലപാട് ചൂണ്ടികാണിച്ച് പി.വി.അൻവറും എതിരാളികളുടെ ആക്ഷേപത്തിനിരയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles