Wednesday, December 25, 2024

Top 5 This Week

Related Posts

മറു നാടൻ ഷാജൻ സ്സ്‌കറിയക്ക്‌ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ല

പി.വി. ശ്രീനിജിൻ എംഎൽഎ യുടെ കേസിൽ അറസ്റ്റ് തടയണമെന്ന മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി ഇന്ന് അംഗീകരിച്ചില്ല. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ഇതിനിടെ മാധ്യമപ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജൻറേതെന്ന് കോടതി പരാമർശവും ഷാജനു തിരിച്ചടിയാണ്. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നേരത്തെ എറണാകുളം സെഷൻസ് കോടതി മൂൻകൂർ ജാമ്യ ഹർജി തളളിയിരുന്നു.

തുടർന്നാണ് ഷാജൻ സ്‌കറിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുന്നത്തുനാട് എംഎംൽഎ പി.വി ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിലാണ് എളമക്കര പോലീീസ് ഷാജന് സ്‌കറിയക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന എം.എൽ.എയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐ.ടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് കേസെടുത്തത്.

മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരും ഇതേ കേസിൽ പ്രതികളാണ്. കഴിഞ്ഞ മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി ശ്രീനിജിൻറെ പരാതിയിൽ പറയുന്നു. ഇതിനിടെ ഷാജൻ സ്‌കറിയ പിന്തുണച്ചുകൊണ്ടുള്ള ചില കോൺഗ്രസ് നേതാക്കളുടെ നിലപാടിനെതിരെ കോൺഗ്രസ് പ്രവർത്തകരിൽ വ്യാപക അമർഷം ഉയർത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles