Wednesday, January 8, 2025

Top 5 This Week

Related Posts

മണിപ്പുർ കലാപം ; കേന്ദ്ര – സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്തി സുപ്രിം കോടതിയുടെ ചോദ്യങ്ങൾ

മണിപ്പുരിൽ കലാപത്തിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉൾപ്പെടെ കേസെടുക്കുന്നതിലെ വീഴ്ചകൾ ചൂണ്ടികാണിച്ച് സംസ്ഥാന- കേന്ദ്രസർക്കാരിനെതിരെ സുപ്രിംകോടതിയുടെ രൂക്ഷമായ വിമർശനം. നഗ്‌നരാക്കി നടത്തിയത് മാത്രമല്ല. നിരവധി ആക്രമണങ്ങളുണ്ടായെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. എത്ര എഫ്‌ഐആർ, എത്ര അറസ്റ്റ് ഉൾപ്പടെ സമഗ്ര റിപ്പോർട്ട് ചൊവ്വാഴ്ച നൽകാൻ കോടതി ആവശ്യപ്പെട്ടു. സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.
സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിൽ എഫ്‌ഐആർ ഇടാൻ വൈകിയത് എന്തുകൊണ്ട് ? എഫ് ഐർ ആർ അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറാൻ ഒരു മാസം എടുത്തതിൻറെ കാരണമെന്ത് ? എത്ര എഫ്‌ഐആർ ഏതൊേെക്കാ കുറ്റകൃത്യങ്ങൾ എന്ന് കണക്കുണ്ടോ..? സ്ത്രീകളെ ആക്രമിച്ചതിന് എത്ര എഫ്‌ഐആർ ഉണ്ട്..? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ചീഫ് ജസ്റ്റീസ് ഉന്നയിച്ചത്.

നഗ്‌നരാക്കി നടത്തിയതിൽ സിബിഐ അന്വേഷണത്തോടും കേസ് അസമിലേക്ക് മാറ്റുന്നതിനോടും ഇരകളാക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടി ഹാജരായ കപിൽ സിബൽ വിയോജിച്ചു. മണിപ്പുരുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേകത അന്വേഷണം സംഘം കേസ് അന്വേഷിക്കണമെന്നതായിരുന്നു ആവശ്യം. വനിത ജഡ്ജിമാർ ഉൾപ്പെടുന്ന സമതി അന്വേഷിക്കണമെന്ന് ആവശ്യവും ഉയർന്നു. അന്വേഷണത്തെയും സമിതിയേയും രണ്ടായി കാണാമെന്നും ഉചിതരായ ഉദ്യോഗസ്ഥരുടെ പേരുകൾ എഴുതി നൽകാനും കോടതി എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നതിനെ എതിർക്കുന്നില്ലന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.

മണിപ്പുരിൽ നടക്കുന്ന കാര്യങ്ങൾ മാധ്യമങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും. എന്നാൽ മണിപ്പുർ സർക്കാരിന് ഇതൊന്നും അറിയില്ലെന്നത് ആശ്ചര്യപ്പെടുത്തുവെന്നും ചീഫ് ജസ്റ്റീസ് വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ നാളെ ഉച്ചയ്ക്കുമുമ്പ് രേഖാമൂലും അറിയിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ഇതിനിടെ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായി മണിപ്പൂർ സന്ദർഷിച്ച് പ്രതിപക്ഷ സഖ്യം എം.പി മാർ ആരോപിച്ചു. ബലാത്സംഗ കേസുകൾ ഇല്ലാതാക്കുന്ന തിരക്കിലാണ് സംസ്ഥാനസർക്കാരെന്നും എംപിമാർ വിമർശിച്ചു. ഗവർണറെ കണ്ട് നിവേദനം നൽകിയ ശേഷമാണ് എംപിമാർ ഡൽഹിക്ക് മടങ്ങിയത്.
21 എംപിമാർ അടങ്ങിയ സംഘം രണ്ട് ദിവസം മണിപ്പൂരിലെ കലാപ പ്രദേശങ്ങളിലും ദുരിതാശ്വാസ ഇരു വിഭാഗത്തിന്റെയും ദുരിതാശ്വാസ കാംപിലും സന്ദർശിച്ചു. ഇനിയും മണിപ്പുരിലെ സാഹചര്യങ്ങളെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കരുതെന്നും രാജ്യസുരക്ഷ അപകടത്തിലാക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്നും പ്രതിപക്ഷ സംഘം പ്രസ്താവിച്ചു. തിങ്കളാഴ്ച രാജ്യസഭയിലും ലോകസഭയിലും പ്രതിപക്ഷം പ്രശ്‌നം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ബഹളത്തിൽ കലാശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles