മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങൾ വേദനിപ്പിക്കുന്നതാണ്. അത് ഇന്ത്യയുടെ വേദനയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സമാധാനത്തെക്കുറിച്ച് മാത്രമാണ് ഇപ്പോൾ എല്ലാവരും സംസാരിക്കേണ്ടതെന്നും ഗവർണറെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് രാഹുൽഗാന്ധി പ്രതികരിച്ചു.
രണ്ടു ദിവസത്തെ സന്ദർശനത്തിനുശേഷം രാഹുൽ ഗാന്ധി ഗവർണറെയും കണ്ടു ചർച്ച നടത്തി വ്യാഴാഴ്ച രാഹുൽ ഗാന്ധി കുക്കി വംശജരുടെ കാംപുകളിലാണ് എത്തിയത്. പോലീസ് വഴിതടയാൻ ശ്രമിച്ചത് വലിയ പ്രതിഷേധത്തിനു കാരണമായി.
വെള്ളിയാഴ്ച ഹെലികോപ്റ്ററിൽ് മൊയ്രാങ്ങ് മേഖലയിലും കാംപുകളിലെത്തിയത്. രാഹുൽ ഗാന്ധിയെ ആയിരകണക്കിനു സ്ത്രീകളാണ് കാണാനെത്തിയത്. ‘ഞങ്ങൾക്ക് സമാധാനം വേണം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ജനം എത്തിയത്.
അതിനിടെ മുഖ്യമന്ത്രി ബിരേൻ സിങിന്റെ രാജി നാടകവും ്അരങ്ങേറി. രാജികത്തുമായി ഗവർണറെ കാണാനെന്ന പേരിൽ ബിരേൻ സിങ് ഗവർണറെ കാണാൻപോകവെ അനുയായികകൾ അദ്ദേഹത്തെ തടഞ്ഞ് രാജികത്ത് വലിച്ചുകീറി. പിന്നീട് താൻ രാജിവയ്ക്കില്ലെന്ന് ബിരേൺ സിങ് പ്രഖ്യാപിച്ചു. അതേസമയം ഇന്നലെ ഇംഫാലിൽ ഉണ്ടായ പോലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. നിരവധി പേർക്ക്് വെടിവയ്പിൽ പരിക്കേറ്റിരുന്നു. കാങ്‌പോക്പിയിലുണ്ടായ വെടിവെപ്പിലാണ് മരണസംഖ്യ ഉയർന്നത്. മൃതദേഹവുമായ ഇംഫാൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ മെയ്‌ത്തെയി വിഭാഗക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.