Sunday, January 5, 2025

Top 5 This Week

Related Posts

മണിപ്പൂർ വിഷയം നാലാം ദിനവും പാർലമെന്റ് സ്തംഭിച്ചു ; കുകി സ്വയം ഭരണ പ്രദേശത്തിനായി കുകി സ്ത്രീകൾ തെരുവിൽ

മണിപ്പൂർ വിഷയത്തിൽ നാലാം ദിനവും ലോക്‌സഭ സ്തംഭിച്ചു. പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്നാണ് സംയുക്ത പ്രതിപക്ഷം ആവശ്യപ്പെടുന്നത്. രാജ്യസഭയിലും ബഹളം. ഇതിനിടെ സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ഇൻഡ്യയുടെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയത്തിനു നീക്കം ആരംഭിച്ചതായി സൂചനയുണ്ട്്്. മണിപ്പൂർ വിഷയത്തിൽ സഭയക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരുന്നതിനു ഇന്ത്യ തീരുമാനിച്ചിരുന്നു.
മണിപ്പൂർ വിഷയത്തിൽ ചർച്ചക്ക് തയാറാണെന്ന് അറിയിച്ച് പ്രതിപക്ഷ എം.പിമാർക്ക് കത്തയച്ച് അമിത് ഷാ. ഇരു സഭകളിലേയും പ്രതിപക്ഷ എം.പിമാർക്കാണ് കത്തയച്ചിരിക്കുന്നത്. പ്രധാന മന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യം ബിജെപി അംഗീകരിക്കാത്തതാണ് സഭാ സ്തംഭനത്തിനു കാരണമായിരിക്കുന്നത്.
മണിപ്പൂർ കലാപത്തിൽ നീതി പൂർവമായ ്അന്വേഷണം ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ റാലി നടന്നു. മണിപ്പൂരിൽ പ്രത്യേക ഭരണ പ്രദേശംവേണമെന്ന് ആവശ്യപ്പെട്ട് ആയിരകണക്കിനു കുകി വനിതകൾ മണിപ്പൂരിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചതും ശ്രദ്ദേയമാണ്. പ്രത്യേക കുകി ഭരണ പ്രദേശം പ്രഖ്യാപിക്കും വരെ പിരിഞ്ഞു പോകില്ലെന്ന് നിലപാടിലാണ് സ്ത്രീകളെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, മണിപ്പുരിൽ ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിച്ചു. ബ്രോഡ്ബാൻഡ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിനുശേഷമാണ് ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിക്കാൻ തീരുമാനമെടുത്തത്. മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും. സാമൂഹ്യ മാധ്യമങ്ങൾക്കും നിയന്ത്രണമുണ്ടാകും. ഹൈക്കോടതിയിൽ ഹർജി വന്നതോടെയാണ് ഭാഗികമായി ഇന്റർനെറ്റ് പുനസ്ഥാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles